ബഹ്‌റൈൻ : മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ബഹ്‌റൈന്റെ നേതൃത്വത്തിൽ ഗാന്ധി ദർശൻ മാനവ മൈത്രി സംഗമം ഒക്ടോബർ 14 വെള്ളിയാഴ്ച 7 മണിക്ക് കെ സി എ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരുപാടിയുടെ ഉത്ഘാടനം കേരള ഗാന്ധി സ്മാരക നിധിയുടെ യും ഇന്ത്യൻ കൗൺസിലിംഗ് ഓഫ് ഗാന്ധിയൻ സ്റ്റഡീസ് ചെയർമാൻ ഡോക്ടർ എൻ രാധാകൃഷ്ണൻ നിർവഹിക്കും.ബഹ്‌റിനിൽ ആദ്യമായി ആണ് അദ്ദേഹം സന്ദർശനം നടത്തുന്നത് . പ്രവാസ ലോകത്തു ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കുക ലക്ഷ്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ഈ വർഷത്തെ ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആണ് പരുപാടി സംഘടിപ്പിച്ചിരിക്കുന്നതു . ചടങ്ങിൽ ആതുര സേവന രംഗത്തെ ബഹ്‌റിനിലെ വെക്തിത്വങ്ങൾ ആയ ഡോക്ടർ പി വി ചെറിയനെയും , ബാബു രാമചന്ദ്രനെയും അമദ് ഗ്രൂപ്പ് കമ്പനി മാനേജിങ് ഡയറക്ടർ പമ്പാ വാസൻ നായർ , ബാബു രാജൻ തുടങ്ങിയവരെ വിശിഷ്ട അംഗ്വത്വം നൽകി ആദരിക്കുമെന്നും അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . പ്രസിഡണ്ട് എബി തോമസ് . പ്രോഗ്രാം കമ്മറ്റി ചെയർമാൻ അഡ്വ: പോൾസെബാസ്റ്റ്യൻ, ജനറൽ കൺവീനർ അനിൽ തിരുവല്ല . രക്ഷാധികാരി ബാബു കുഞ്ഞിരാമൻ ,Dr. P. V ചെറിയാൻ . ജോയിന്റ് സെക്രട്ടറി തോമസ് ഫിലിപ്പ്, വൈസ് പ്രസിഡണ്ട് പവിത്രൻ പൂക്കോട്ടിയിൽ , കമ്മറ്റി അംഗങ്ങൾ ആയ കൃഷ്ണ കുമാർ , അജിത് കുമാർ, സജീവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.