സൗദി:റെഡ്സീ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ഏറ്റവും വലിയ കടല്‍പ്പാലമായ ശൂറ ഗതാഗതത്തിനായി തുറന്നു .വിനോദസഞ്ചാര കേന്ദ്രമായ ശൂറാ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 3.3 ചതുരശ്ര കിലോമീറ്റര്‍ നീളമുണ്ട്. റെഡ്സീ ഡെവലപ്മെന്റ് കമ്പനിയാണ് പാലത്തിന്റെ നിര്‍മ്മാണം നടത്തിയത്. ഇലക്ട്രിക് കാറുകള്‍ക്കും സൈക്കിളുകള്‍ക്കും പ്രത്യേകം ട്രാക്കുകളും കടലിനോട് ചേര്‍ന്ന് നടന്നു പോകാന്‍ സാധിക്കുന്ന കാല്‍നടപ്പാതയും നൽകിയിട്ടുണ്ട് . ശൂറാ ദ്വീപില്‍ 16 ഹോട്ടലുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. 2017 ജൂലൈ 31നാണ് ചെങ്കടല്‍ ടൂറിസം പദ്ധതി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് പ്രഖ്യാപിച്ചത്. 34,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് പദ്ധതി നടപ്പിലാക്കുക. ഉംലജ്, അല്‍വജ്അ് പ്രദേശങ്ങള്‍ക്കിടയിലുള്ള തൊണ്ണൂറിലേറെ പ്രകൃതിദത്ത ദ്വീപുകള്‍ ഇതില്‍പ്പെടുന്നു. ഈ വര്‍ഷം അവസാനത്തോടെ ദ്വീപിലെ ആദ്യ ഹോട്ടല്‍ തുറക്കാനാണ് പദ്ധതി. ആദ്യഘട്ടത്തിലെ 16 ഹോട്ടലുകളില്‍ 11 എണ്ണം അടുത്ത വര്‍ഷം അവസാനത്തോടെ തുറക്കും.പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യത്തോടെ നിന്നുകൊണ്ടാണ് പാലത്തിൽ പ്രകൃതിദത്ത വിളക്കുകൾ ഉപയോഗിച്ചിരിക്കുന്നത് .