കൈരളി കാബൂറ ഓണം ഈദ് ഫെസ്റ്റ് 2022 ആഘോഷിച്ചു

റഫീഖ് പരമ്പത്ത്‌

കാബൂറ: കൈരളി കാബൂറ യുനിറ്റിന്റെ നേതൃത്വത്തിൽ ഓണം ഈദ് ആഘോഷം കൊണ്ടാടി കാബൂറയിലെ സനായ റോഡിലെ സർഹാത്തിലെ അൽ ഹസ്റ്റൂറ ഹാളിൽ ആയിരുന്നു ആഘോഷം കോവിഡ് മൂലം നിലച്ചുപോയ ഓണം ഈദ് ആഘോഷം ഈവർഷം വിപുലമായി സംഘടിപ്പിക്കപ്പെടുകയായിരുന്നു വിഭവ സമൃദ്ധമായ ഓണ സദ്യ തന്നെയായിരുന്നു മുഖ്യ ആകർഷണം സദ്യ ഒരുക്കാൻ ആലപ്പുഴയിൽ നിന്ന് പാചക വിധ ക്തനെ എത്തിച്ചാണ് സദ്യ ഒരുക്കിയത്. ആയിരത്തി അഞ്ഞൂറോളംആളുകൾപങ്കെടുത്ത ആഘോഷത്തിൽ നിരവധി കലാകായിക പരിപാടികളും അരങ്ങേരി.തിരുവാതിര,ഡാൻസ്,പാട്ട്,കവിത,നാടൻപാട്ട് എന്നിവയുടെ അകമ്പടി യോടെ നടന്ന പരിപാടി കബൂറയിലെ ജനങ്ങളിൽ ആവേശമായി. ചിട്ടയോടും ഒരുക്കങ്ങളോടെയും നടത്തിയ പരിപാടി വൻ വിജയമായിരുന്നു ഒമാൻ കൈരളി പ്രസിഡന്റ് ഷാജി സെബാസ്റ്റ്യൻ കേരളവിങ് കൺവീനർ സന്തോഷ് കുമാർ തങ്കംകവിരാജ്
വിൽസൺ ജോർജ്എന്നിവർ മുഖ്യഅതിഥികളായിരുന്നു.

ഇരുപത്തി എട്ടോളം വിഭവങ്ങൾ ഇലയിൽ വിളമ്പി നൽകിയ ഓണ സദ്യ ഓണം കഴിഞ്ഞിട്ടും പ്രവാസികളുടെ മനസ്സിൽ ഓണ നാളുകൾ മുന്നിൽ വന്ന പ്രതീതിയായിരുന്നു എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടുരാവിലെ പത്തുമണിക്ക് ആരംഭിച്ച സദ്യയും കലാപരിപാടികളും വൈകീട്ട് ആറുമണിയോടെ അവസാനിപ്പിച്ചു കൈരളി സഹം യുണിറ്റിന്റെ ഓണം ഈദ് ഉത്സവ് ഈ മാസം 28 ന് സഹമിലെ സ്പോർട്സ് ഹാളിൽ നടക്കുമെന്ന് കൈരളി ബാത്തിന ഏരിയ സെക്രട്ടറി രാമചന്ദ്രൻ താനൂർ പറഞ്ഞു രാജേഷ് നന്ദിയും രാമചന്ദ്രൻ താനൂർ സ്വാഗതാവും പറഞ്ഞ പരിപാടിയിൽ ബാലചന്ദ്രൻ അധ്യക്ഷനായിരുന്നു സൗമ്യ രാജീവ്‌ .ലുലു മുഹമ്മദ്‌ .ശാന്തി സനൽ എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു. റാഫിൾ കൂപ്പൺ നറുക്കെടുപ്പും ഹാളിൽ നടന്നു