റിയാദ്∙ ആറു വിഭാഗങ്ങൾ സീസണൽ ഇൻഫ്ലുവൻസ വാക്സീൻ സ്വീകരിക്കണമെന്നു സൗദി ആരോഗ്യ മന്ത്രാലയം.
വിട്ടുമാറാത്ത രോഗമുള്ളവർ, അമിത വണ്ണമുള്ളവർ, 6 മാസം മുതൽ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ എന്നിവർ വാക്സീൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സീൻ ഏറ്റവും കൂടുതൽ ആവശ്യമുള്ള വിഭാഗങ്ങൾ 65 വയസും അതിനു മുകളിലും പ്രായമുള്ളവരും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളുമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ദീർഘകാല ആസ്പിരിൻ തെറാപ്പി സ്വീകരിക്കുന്ന 6 മാസം മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളും വാക്സീൻ സ്വീകരിക്കേണ്ട വിഭാഗത്തിൽപ്പെട്ടവരാണ്.അണുബാധയുടെ സങ്കീർണതകളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് വാക്സീൻ എടുക്കാൻ എല്ലാവരും താൽപര്യപ്പെടണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു. ആളുകൾക്ക് സിഹതി ആപ്പ് വഴി അനുമതി തേടാമെന്നും പറഞ്ഞു.