മനാമ : ബഹ്‌റൈൻ പ്രതിഭ വനിതാ വേദിയുടെ നേതൃത്വത്തിൽ “ജൈവലഹരിയുടെ രസികത്വം ” എന്ന വിഷയത്തെ ആസ്പദമാക്കി ഡോക്ടർ വേണുഗോപാൽ തോന്നയ്ക്കൽ പ്രഭാഷണം നടത്തി. സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതിലെ മനശ്ശാസ്ത്രം, ഫാഷൻ ഭ്രമത്തിലെ മനോതലം, സോപ്പ് ഉൾപ്പെടെ കൃത്രിമ സൗന്ദര്യ വർധിനിയായ രാസവസ്തുക്കളുടെ ഉപയോഗം മൂലം മനുഷ്യർക്കും ജൈവ പ്രകൃതിക്കും ചുറ്റുപാടിനുമുണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളും അപകടങ്ങളും ഡോ: വേണു തോന്നയ്ക്കൽ പ്രഭാഷണത്തിൽ ഊന്നി പറഞ്ഞു. തുടർന്ന് സദസ്സിൽ നിന്നും ഉയർന്ന് വന്ന ചോദ്യങ്ങൾക്കും ഡോ:വേണു തോന്നയ്ക്കൽ സവിസ്തരം ഉത്തരം നൽകി.പ്രതിഭ വനിതാ വേദി സെക്രട്ടറി സരിത കുമാർ സ്വാഗതം പറഞ്ഞു. വനിതാവേദി വൈസ് പ്രസിഡണ്ട് സിൽജ സതീഷ് അധ്യക്ഷത വഹിച്ചു. പ്രതിഭ ജനറൽ സെക്രട്ടി പ്രദീപ് പതേരി പ്രസിഡന്റ് അഡ്വ : ജോയ് വെട്ടിയാടാൻ എന്നിവർ ആശംസകൾ അറിയിച്ചു .