ബഹ്‌റൈൻ പ്രതിഭ മെഗാ പരുപാടി ” പാലം ” നവംബർ മൂന്നിന് ആരംഭിക്കും

BT : gpdesk.bh@gmail.com

മനാമ : ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ പാലം – The Bridge എന്ന പേരിൽ പ്രത്യേക മെഗാ പരുപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരുപാടി നവംബർ മൂന്നിന് വൈകിട്ട് ഏഴുമണിക്ക് കേരളീയ സമാജം അങ്കണത്തിൽ ആരംഭം കുറിക്കും . സന്തോഷ് കൈലാസ് നേതൃത്വം നൽകുന്ന പഞ്ചാരി മേളത്തോടെ ആരംഭം കുറിക്കുന്ന പരുപാടിയിൽ നർത്തകിയായ വിദ്യ ടീച്ചറുടെ നേതൃത്വത്തിൽ മോഹിനി ആട്ടവും ഐശ്വര്യ രഞ്ജിത്ത് അവതരിപ്പിക്കുന്ന അറബിക് ഡാൻസും നടക്കും . ജി സി സി യിൽ ആദ്യമായി അവതരിപ്പിക്കുന്ന സമീർ ബിൻസി ഇമാം മജ്‌ബൂർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സൂഫി സംഗീതവും അരങ്ങേറും .രണ്ടാം ദിവസമായ നവംബർ നാലിന് വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് വിവിധ അറബിക് ബാൻഡുകളും ബഹ്‌റിനിലെ അറിയപ്പെടുന്ന കലാകാരന്മാരുടെ നേതൃത്വത്തിൽ നിർത്തവും സംഗീത ബാൻഡുകൾ ഫ്യൂഷൻ അടക്കമുള്ള സംഗീത പരിപാടികളും പ്രതിഭ അംഗംങ്ങളുടെ നേതൃത്വത്തിൽ പൂരക്കളി , തോറ്റം , ഒപ്പന , തെയ്യം , ദഫ് , പടയണി , കോൽക്കളി , ചാക്യാർ കൂത്ത് , കുട്ടികളുടെ കലാപരിപാടികൾ , ഓട്ടം തുള്ളൽ എന്നിവയും നടക്കും . നാട്ടിൽ നിന്നെത്തുന്ന മൂന്നോളം കലാകാരൻമാർ നടത്തുന്ന പാവ നാടകം നടക്കും . കേരളീയ സമാജം അങ്കണത്തിൽ നാട്ടിലെ വിവിധ സ്ഥലങ്ങൾളെ ഓർമിക്കും വിധം ബേക്കൽ കോട്ട , ജൂത തെരുവ് , തിരുവനതപുരം പാളയം , മിടായി തെരുവ് , എന്നിവയും പുനർ സൃഷ്ട്ടിക്കും കൂടാതെ വിവിധ ഫുഡ് സ്റ്റാളുകൾ,വനിത ചിത്ര കരകൗശല പ്രദർശനം,ഫോട്ടോ ഗ്രാഫി പ്രദർശനം.ബഹ്റൈൻ – ഇന്ത്യൻ ശില്പികളുടെ ശില്പ പ്രദർശനം. ശാസ്ത്ര സ്റ്റാളുകൾ, മാജിക് കോർണർ, സൈക്കിൾ ബാലൻസ് എന്നീ കലാ പരിപാടികളും ഉണ്ടായിരിക്കും. തുടർന്ന് 4 മണിക്ക് അരങ്ങേറുന്ന സാംസ്ക്കാരിക ഘോഷയാത്രയിൽ പ്രതിഭയുടെ 26 യുനിറ്റുകൾ, അതിന്റെ 13 സബ് കമ്മിറ്റികൾ എന്നിവ ചേർന്ന് കേരള സാംസ്കാരിക ചരിത്രം അവതരിപ്പിക്കും. അവർക്കൊപ്പം ബഹ്റിനിലെ തനത് നൃത്തവുമായി ബഹ്റൈൻ കലാകാരൻമാർ അണിനിരക്കും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന പരിപാടിയിൽ മന്ത്രി എം.ബി.രാജേഷ് അടക്കമുള്ള ബഹ്റൈനിലെ സാംസ്ക്കാരിക ഭരണ നേതൃത്വത്തിലെ പ്രമുഖർ പങ്കെടുക്കും.. തുടർന്ന് 8 മണിക്ക് അരങ്ങേറുന്ന ഗ്രാൻറ് ഫിനാലെയിൽ കടുവ ഫെയിം അതുൽ നറുകര, പ്രസീത ചാലക്കുടി എന്നിവരുടെ സംഘം ഒരുക്കുന്ന കോംബോ സംഗീത വിരുന്നും ഉണ്ടായിരിക്കും.ചെയർമാൻ പി.ശ്രീജിത്. ജനറൽ കൺവീനർ സുബൈർ കണ്ണൂർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ അടങ്ങിയ 201 അംഗ സംഘാടക സമിതിയാണ് പാലം – The Bridge എന്ന സാംസ്ക്കാരികോത്സവം വിജയപ്പിക്കാൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. നവംബർ 3, 4 തിയ്യതികളിൽ നടക്കുന്ന പരിപാടികളിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും.ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ , കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, ബഹ്റൈൻ സോഷ്യൽ മിനിസ്ട്രി അണ്ടർ സെക്രട്ടറി, മനാമയിൽ നിന്നുള്ള ബഹ്റിൻ പാർലമെന്റ് അംഗം, എന്നിവർ ഈ പരിപാടിയിലെ മുഖ്യാതിഥികൾ ആയിരിക്കു മെന്നും അധികൃതർ അറിയിച്ചു .പാലം – The Bridge സംഘാടക സമിതി ചെയർമാൻ പി.ശ്രീജിത്, ജനറൽ കൺവീനർ സുബൈർ കണ്ണൂർ, പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി,പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .