മനാമ:നവതിയുടെ നിറവിൽ നിൽക്കുന്ന മലങ്കര മാർത്തോമ്മാ യുവജന സഖ്യത്തിൻ്റെ ദീപവുമേന്തി ബഹ്റൈൻ സെൻ്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യം യുവജന ദിനം ആഘോഷിച്ചു. സെൻ്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപെട്ട ശുശ്രൂഷയിൽ യുവജന സഖ്യം അംഗങ്ങൾ നേതൃത്വം നൽകി.യുവജന ദിനത്തിൻ്റെ ഭാഗമായി ശുശ്രൂഷയെ തുടർന്ന് മെഡിക്കൽ സെമിനാർ നടത്തപ്പെട്ടു.
സഖ്യം പ്രസിഡൻ്റ് റവ. മാത്യൂ ചാക്കോ പരിപാടിയുടെ അദ്ധ്യക്ഷൻ ആയിരുന്നു.തുടർന്ന് “പ്രവാസികളും ഹൃദയാഘാതവും” എന്ന വിഷയത്തെ ആസ്പദമാക്കി കിംസ് ഹോസ്പിറ്റൽ കാർഡിയോളജി കൺസൾട്ടന്റ് വിഭാഗത്തിലെ ഡോക്ടർ ജൂലിയൻ ജോണി തൊട്ടിൻ ക്ലാസ്സ് എടുത്തു. വിജ്ഞാനപ്രദവും ഹൃദയഹാരിയുമായ സെഷൻ എല്ലാവർക്കും പുതിയ തിരിച്ചറിവുകൾ നൽകി.തുടർന്ന് ദൈനംദിന ജീവിതത്തിൽ വന്നു ഭവിച്ചേക്കാവുന്ന അടിയന്തിര സാഹചര്യങ്ങളിൽ അറിഞ്ഞിരിക്കേണ്ട പ്രാഥമിക ശുശ്രൂഷകളെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സും നടത്തപ്പെട്ടു. ശ്രീ ഷിജു റ്റി. കുഞ്ഞുമോൻ, ശ്രീമതി ആൻസി സാംസൺ എന്നിവർ ഇതിന് നേതൃത്വം നൽകി.യുവാക്കളും മുതിർന്നവരും ഉൾപ്പെടെ 135 ൽ അധികം ആളുകൾ സെമിനാറിൽ പങ്കെടുത്തു.