ബഹ്റൈൻ : സത്യത്തിൽ, പ്രണയം എന്ന ലോകത്തിലെ ഏറ്റവും മനോഹരമായ വികാരത്തിന്, വീര്യം കൂടിയ ഒരു മയക്കു മരുന്നിനേക്കാൾ ശക്തി ഉണ്ട്. ഒട്ടു മിക്ക പേരും, പ്രണയത്തിന്റെ മയക്കത്തിൽ സ്വയം മറക്കുന്നവയും, ലോകത്തിനെ തന്നെ മറന്നു, സ്നേഹത്തിന്റെ മായാവലയത്തിൽ മയങ്ങി, കിറുങ്ങി നടക്കുന്നവർ തന്നെയാണ്. ഒരു പക്ഷെ ഈ ആവേശിച്ച, പരകായ പ്രവേശം ചെയ്ത എന്നൊക്കെ പറയുന്ന പോലെ, വേറെ ഒരാൾക്ക് വേണ്ടി, ശ്വാസം പോലും വിടുന്ന പോലെ തോന്നുന്ന അവസ്ഥകൾ.പ്രണയിക്കുന്നത് തെറ്റാണെന്നു ഒരാളും പറയുന്നില്ല. പ്രണയവും, ആകർഷണവും വളർച്ചയുടെ അനിവാര്യതയാണ് .ഇവിടെ, ഒബ്സെസ്സീവ് – പൊസ്സസ്സീവ് പ്രണയങ്ങളുടെ പെരുമഴയും, അതിന്റെ കൂടെ മരണങ്ങളും, കൊല പാതകങ്ങളും എന്ന് വേണ്ട, നടക്കാൻ വേറെ ഒന്നും ഇല്ലാത്ത അവസ്ഥ ആയതു കൊണ്ട് മാത്രം തിരിച്ചറിയേണ്ട ചില വിഷയങ്ങൾ.ഒറ്റ പെട്ട് പോകുന്ന കുഞ്ഞുങ്ങൾ, എല്ലാവരുടെയും ഇടയിൽ എന്നാൽ ആരും ഇല്ലാത്ത പോലെ ശ്വാസം മുട്ടി ജീവിക്കുന്ന കുഞ്ഞുങ്ങൾ,പ്രണയത്തിന് വേണ്ടി മരിക്കുവാൻ തയ്യാറാകും. മാതാപിതാക്കളുടെ സ്നേഹത്തിനു ഒരിക്കലും പ്രണയത്തിന്റെ പരിഹരിക്കുവാൻ പറ്റില്ല എന്നാലും, ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ ഒറ്റപ്പെടൽ എന്ന അവസ്ഥ ഒത്തിരി ഉണ്ട്.ഒരു പക്ഷെ ഇന്നത്തെ ജീവിത രീതികളിൽ നമ്മുടെ ഒത്തിരി സമയം കിട്ടുകയാണ്, തനിച്ചു. ഒരു ഫോണും ഞാനും. എല്ലാരും അങ്ങനെ തന്നെ. ഒത്തിരി പേർക്ക് ഈ വെറുതെ ഉള്ള സമയങ്ങൾ, വല്ലാതെ ചിന്തകളിൽ കുടുങ്ങി, തനിച്ചായി പോകുന്ന അവസ്ഥകൾ സൃഷ്ടിക്കും. ജീൻ പിയാജറ്റ്യുടെ കോഗ്നിറ്റീവ് ഡെവലപ്പ്മെന്റൽ തിയറി , വെച്ച് ഓരോ മനുഷേരും, ഏതു കൺസെപ്റ്റിനെ കുറിച്ചുംഒരു സ്കീം അല്ലെങ്കിൽ ഒരു യൂണിറ്റ് ഉണ്ട് തലച്ചോറിൽ. നമ്മുടെ മാത്രമായ രീതിയിൽ, നമ്മുടെ ചുറ്റുപാടിൽ നിന്നുമുള്ള എല്ലാത്തിലും നിന്ന് ഉണ്ടാക്കിയെടുക്കുന്ന ഒരു ലോകം ഉണ്ട്. അതിൽ, ഒരു പക്ഷെ, സ്നേഹത്തിനും, കരുതലിനും, എന്തിനേറെ ചക്കക്കും, മാങ്ങക്കും വരെ ഒരു യൂണിറ്റ് ഓഫ് ഇൻഫർമേഷൻ ഉണ്ട്.ഇവിടെയാണ്, നമ്മുക്ക് തെറ്റുന്നത്. നിനക്കെന്തിന്റെ ഒറ്റപെടലാണ്, അല്ലെങ്കിൽ എന്തിന്റെ കേടാണ്, എന്നുള്ള ചോദ്യങ്ങൾ ഇവിടെ പൊട്ടും. എന്റെ സമാധാനം എന്താണെന്നു നിനക്കറിയില്ലാത്ത അവസ്ഥകൾ. നീ ചിന്തിക്കുന്ന എല്ലാ വട്ടും, ഒരാൾക്കും ഊഹിക്കാൻ പറ്റാത്ത വെസ്ത്യസ്തതകൾ.
എന്തൊരു സങ്കീര്ണതയാണ്.തുറന്നു സംസാരിക്കാൻ കഴിയാത്ത ബന്ധങ്ങൾ, അത് ഏതു തന്നെ ആയാലും, കുഞ്ഞുങ്ങളെയോ, ജീവിത പങ്കാളികളെയോ, മാതാപിതാക്കളെയോ, ഒന്നും നമ്മൾ വിചാരിക്കുന്നതിനും മേലെ.
മറ്റുള്ളവരുടെ തുറന്നുള്ള സംസാരങ്ങൾ കേൾക്കാൻ നമ്മുക്ക് വഴി ഒരുക്കണം. അതായിരിക്കും ആദ്യ പടി. ചോദിക്കുന്നതെല്ലാം, ആഗ്രഹിക്കുന്നതെല്ലാം കൊടുക്കുന്നത് ഒരു പക്ഷെ നമ്മൾ വളർന്നതിനേക്കാളും നന്നായി വളർത്തുക എന്നുള്ള അഭിവാഞ്ജയാണ് ഓരോ മലയാളീകളുടെ മനസ്സിലും. തെറ്റല്ല, അതിന്റെ കൂടെ ഒരു കുഞ്ഞു മനസ്സിനെ കൂടി ഒന്ന് സ്വന്തമാക്കാൻ സമയം കണ്ടെത്തിയാൽ തീർന്നെന്നെ. അതുപോലെ തന്നെ, നമ്മുടെ അവസ്ഥകൾ, പരിമിതികൾ, പ്രശ്നങ്ങൾ ഇവയൊന്നും അറിയിക്കാതെ വളർത്തുന്നത് വലിയ തെറ്റാണു. കുഞ്ഞുങ്ങൾ, കുഞ്ഞിലേ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്വമുള്ള പങ്കാളി ആയിരിക്കാണും.
പ്രശ്നങ്ങളെ അതിജീവിക്കാനുള്ള, ഉത്തരവാദിത്വം മക്കൾക്കും കൂടെ കൊടുക്കന്നതിലൂടെ, അവരെ മാനസികമായി സ്ഥിരത കൈവരികുകയാണ് യഥാർത്ഥത്തിൽ. ഒന്നും അറിയിക്കാതെ കൂട്ടിൽ അടക്കാൻ കിളികൾ ഒന്നും അല്ലല്ലോ. സാമൂഹിക ഉത്തരവാദിത്വവും അതും അടുത്ത പടി.കുറെ പേരെ അറിയാം, ഞാനും എന്റെ വീടും തീർന്നു ലോകം.ഇടുങ്ങിയ മുറികൾ പോലെ, ശ്വാസം മുട്ടിക്കുന്ന ചിന്താഗതികൾ. ഇവിടെ ലോകം എണ്ണുന്നുണ്ട്, അതിൽ നമ്മളെ പോലെ മനുഷ്യരും ചരാചരങ്ങളും. അവയെ ഒകെ ഒന്ന് അറിയുക, വേണമെങ്കിൽ ഒന്ന് സഹായിക്കുക. ഇതൊന്നും ഇല്ലാതെ എന്റെ, എനിക്ക്, ഞാൻ, ഇതിൽ മാത്രം ഒതുങ്ങുന്ന മനുഷ്യ ജന്മങ്ങൾ, പരസ്പരം ജീവനെടുക്കുന്നതിൽ എന്ത് പറയാൻ?
എങ്ങനെ അതിജീവിക്കും ഈ പ്രണയ ആസക്തി? അടുത്ത് അതിനെ പറ്റിയാവട്ടെ!
To be continued…….
Dr. Shemily P John