കുവൈറ്റ് : വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട പ്രവാസികളെ പോലീസ് പിടികൂടി

കുവൈറ്റ് : വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 27 പ്രവാസികളെ പോലീസ് പിടികൂടി . ഹവല്ലി ഏരിയയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്‍തത് . തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി പിടികൂടിയവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.കുവൈറ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരം, ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ മേല്‍നോട്ടത്തിലാണ് കുവൈത്തില്‍ നിയമലംഘകരായ പ്രവാസികള്‍ക്കെതിരായ നടപടികള്‍ പുരോഗമിക്കുന്നത്. അനധികൃതമായി കുവൈറ്റിൽ താമസിക്കുന്നവരെയും നിയമം ലംഘിച്ചു ജോലി ചെയ്യുന്നവരെയും പിടികൂടുന്നതിനായി ഉദ്യാഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട് .പിടി കൂടുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു തിരിച്ചു വരാൻ ആകാത്ത വിധം വിലക്ക് ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി