ബഹ്റൈൻ : പ്രഥമ ബഹ്റൈൻ സന്ദർശനത്തിയ ഫ്രാൻസിസ് മാർപാപ്പയെയും പ്രതിനിധി സംഘത്തെയും ബഹ്റൈൻ ഭരണാധികാരി കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ നേതൃത്വത്തിൽ സ്വാഗതം ചെയ്തു . ഉന്നത പ്രതിനിധി സംഘത്തോടൊപ്പം എത്തിയെ മാർപാപ്പയെ സ്വീകരിക്കുവാൻ കിരീടാവകാശിയും പ്രധാന മന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു . ബഹ്റൈൻ ഡയലോഗ് ഫോറം ആയ : മനുഷ്യ സഹവർത്തിത്വത്തിനു കിഴക്കും പടിഞ്ഞാറും എന്ന വിഷയത്തിലെ പരുപാടിയിൽ മാർ പാപ്പ പങ്കെടുക്കും .ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കുന്ന ഏഴാമത്തെ അറബ് രാജ്യമാണ് ബഹ്റൈൻ. നവംബർ ആറുവരെ വരെ ബഹ്റൈനിൽ സന്ദർശനം നടത്തും.(നാളെ )നവംബർ നാലിന് സംഘടിപ്പിക്കുന്ന മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് യോഗത്തിൽ ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബും സംയുക്ത അധ്യക്ഷത വഹിക്കും .2013 ൽ ചുമതല ഏറ്റശേഷം 57 ലോകരാജ്യങ്ങൾ മാർപാപ്പ സന്ദർശനം നടത്തിയിരുന്നു .അറബ് മേഖലയിലെ ഏറ്റവും വലിയ ദേവാലയത്തിൽ പ്രത്യേക കുർബാനയും അദ്ദേഹം നടത്തും. ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസാ ആൽ ഖലീഫയുടെ പ്രത്യേക ക്ഷണപ്രകാരം ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനം . ഒരുമയുടെയും മനുഷ്യ സ്നേഹത്തിന്റെയും പരസ്പര സഹകരണത്തിന്റെയും സന്ദേശം എപ്പോഴും ഉയർത്തിപിടിക്കുന്ന ബഹ്റൈൻ എന്ന രാജ്യത്തിൽ മാർപാപ്പായുടെ സന്ദർശനം കൂടുതൽ ശ്രദ്ധ നേടുകയാണ്.