ബഹ്‌റൈൻ : ഈ രാജ്യവും ഭരണാധികാരികളും നൽകുന്ന സഹിഷ്ണുതയെയും സഹവർത്തിത്വത്തെയും മാർപാപ്പ പ്രകീർത്തിച്ചു.സഖീർ പാലസിന്റെ അങ്കണത്തിൽ ഒരുക്കിയ സ്വീകരണ ചടങ്ങിൽ സംസാരിക്കവേ ആണ് ഇക്കാര്യം പറഞ്ഞത്.രാജ്യത്തു കഴിയുന്ന വിവിധ സമൂഹങ്ങൾ ഐക്യത്തോടെ ജീവിക്കുന്നതിൽ ഈ രാജ്യത്തിന് ലോകത്തിനു മുൻപിൽ അഭിമാനിക്കാം.സഹവർത്തിത്വത്തിന്റെ നെറുകയിൽ ആണ് ബഹ്‌റൈൻ എന്ന രാജ്യം ഇപ്പോൾ എത്തപെട്ടിരിക്കുന്നത്,അതിനുള്ള ഉദാഹരണമാണ് ലോകത്തിന്റെ
വിവിധ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർ ഐക്യത്തോടെ സ്നേഹത്തിലും സാഹോദര്യത്തിലും ഒരു മനസോടെ ഇവിടെ കഴിയുന്നത്.ബഹ്‌റൈൻ ജനസംഖ്യയുടെ പകുതിയോളം വരുന്ന പ്രവാസികൾ രാജ്യത്തിന്റെ വികസനത്തിനുവേണ്ടി അധ്വാനിക്കുകയും സംഭാവന നൽകുകയും ചെയ്യുന്നു. സ്വന്തംവീട് പോലെയാണ് തന്നെയാണ് അവർ ഈ രാജ്യത്തെ കാണുന്നത്.അതിൽ ഭരണാധികാരികളുടെ പങ്ക് എടുത്ത് പറയേണ്ട കാര്യമാണ്.
ചരിത്രമുറങ്ങുന്ന ഈ രാജ്യത്തെ നിരവധി നാഗരികതകൾ പിറവിയെടുത്ത കാര്യം മാർപാപ്പ അനുസ്മരിച്ചു.ചരിത്രം പരിശോധിച്ചാൽ വാണിജ്യരംഗത്ത് ബഹ്റൈന് പ്രത്യേക സ്ഥാനമുണ്ടായിരുന്നു.ലോകത്ത് പരസ്പരം ഒരുമ പുലരാൻ നാം എല്ലാ പിന്തുണയും നൽകണം. ജീവന്റെ വൃക്ഷം വളരുന്ന നാട്ടിൽനിന്ന് നമുക്ക് പരസ്പര സ്നേഹത്തിന്റെ നീരുറവ ഒഴുക്കാം.യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു. കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർഥിക്കുന്നതായും മാർപാപ്പ അറിയിച്ചു.മതം,ലിംഗം,വംശ തുടങ്ങി കാര്യങ്ങളുടെ അടിസ്ഥാനത്തിലുളള വിവേചനങ്ങൾ അവസാനിപ്പിക്കണം.
അതോടൊപ്പം പരസ്പര സ്നേഹവും സമാധാനം പുലരേണ്ടത് ഇന്നത്തെ ലോകത്ത് പ്രഥമ ആവിശ്യമായി വന്നിരിക്കുന്നു എന്നും മാർപാപ്പ തന്റെ പ്രസംഗത്തിൽ പറഞ്ഞു.