ബഹ്റൈൻ : ചരിത്ര മുഹൂർത്തതിനാണ് ബഹ്റൈൻ സാക്ഷ്യം വഹിച്ചത്.28000 പേരാണ് മാർപാപ്പയുടെ കുർബാനയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരുന്നത്. പുലർച്ചെ രണ്ടുമണിയോട് തന്നെ വിശ്വാസികൾ കുർബാനയിൽ പങ്കെടുക്കുവാൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.പുലർച്ചെ രണ്ട് മണി മുതൽ ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ എത്തിയ വിശ്വാസികളെ സുരക്ഷാ പരിശോധനക്ക് ശേഷം ബസുകളിലാണ് സ്റ്റേഡിയത്തിൽ എത്തിച്ചത്. ബഹ്റൈൻ നാഷണൽ സ്റ്റേഡിയത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. രാവിലെ 8.15ഓടെയാണ് ഫ്രാൻസിസ് മാർപാപ്പ സ്റ്റേഡിയത്തിൽ എത്തിയത്. തുടർന്ന് പോപ്പ് മൊബീലിൽ സ്റ്റേഡിയത്തിനു വലംവെച്ച മാർപ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു. വിശ്വാസികൾക്കിടയിൽനിന്നു ഉയർത്തി നൽകിയ കുരുന്നുകൾക്കു മാർപാപ്പ സ്നേഹ ചുംബനം നൽകി അനുഗ്രഹിച്ചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ഭാഷ വെത്യാസം കൂടാതെ ആയിരങ്ങൾ കൂടിയ ആരവങ്ങൾ ക്കിടയിലൂടെ തുറന്ന വാഹനത്തിൽ കൈവീശി സ്നേഹം നൽകിയാണ് മാർപാപ്പ കടന്നുവന്നത്.മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനത്തിന്റെ ലോഗോ പതിച്ച വെളുത്ത തൊപ്പിയണിഞ്ഞു പേപ്പൽ പതാക വീശിയാണ് വിശ്വാസികൾ മാർപാപ്പയെ എതിരേറ്റത്. കുർബാനയുടെ ഭാഗമായി മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിലും പ്രാർത്ഥനകൾ ഉയർന്നു. കേരളത്തിൽ നിന്നും സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയും കുർബാനയുടെ ഭാഗമായി.ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ പ്രത്യേക ക്ഷണ പ്രകാരം പ്രഥമ ബഹ്റൈൻ സന്ദർശനത്തിനെത്തിയ മാർപാപ്പക്ക് ഒരു രാജ്യത്തു ലഭിക്കാവുന്ന ഏറ്റവും വലിയ സ്വീകരണമാണ് ലഭിച്ചത്. നാല് ദിവസത്തെ ബഹ്റൈൻ സന്ദർശനത്തിന എത്തിയ ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച മടങ്ങും.ഒരുമയുടെയും പരസ്പര സഹകരണത്തിന്റെയും സന്ദേശം എപ്പോഴും ഉയർത്തിപിടിക്കുന്ന ബഹ്റൈനിൽ മാർപാപ്പായുടെ സന്ദർശനം കൂടുതൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
Link
https://fb.watch/gBYDXLFCjH/