ഒമാൻ ദേശിയ ദിനം : വാഹങ്ങളിൽ സ്റ്റിക്കറുകൾ പതിക്കുന്നതിന് അനുമതി

മസ്ക്കറ്റ് : 52-ാമത് ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളില്‍ സ്റ്റിക്കറ്റുകളും പോസ്റ്ററുകളും പതിയ്ക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കി. ദേശീയ ദിനാഘോഷത്തിനുള്ള അലങ്കാരങ്ങള്‍ക്കാണ് അനുമതിനൽകിയിട്ടുള്ളത് . റോയല്‍ ഒമാന്‍ പൊലീസ് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം നവംബര്‍ മൂന്ന് വ്യാഴാഴ്ച മുതല്‍ നവംബര്‍ 30 ബുധനാഴ്‍ച വരെ വാഹനങ്ങളില്‍ സ്റ്റിക്കറുകള്‍ അനുവദിക്കും.വാഹനങ്ങളില്‍ സ്റ്റിക്കറുകള്‍ ഒട്ടിക്കുന്നത് സംബന്ധിച്ച് കര്‍ശന നിബന്ധനകളും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സ്റ്റിക്കറുകള്‍ ഇളകിയിരിക്കാതെ വാഹനങ്ങളില്‍ നന്നായി ഒട്ടിച്ചിരിക്കണം. വാഹനത്തിന്റെ മുന്‍വശത്തെയോ വശങ്ങളിലെയോ വിന്‍ഡോകളിലേക്കോ നമ്പര്‍ പ്ലേറ്റുകളിലോക്കോ ലൈറ്റുകളിളോ മറയാൻ പാടില്ല . പിന്‍ഭാഗത്തെ വിന്‍ഡോയില്‍ പതിക്കുന്ന ചിത്രങ്ങള്‍ ഡ്രൈവര്‍ക്ക് ഗ്ലാസിലൂടെയുള്ള കാഴ്ച മറയ്ക്കുന്നതാവരുത്. വാഹനവുമായി ചേര്‍ത്ത് ഉറപ്പിച്ചിട്ടില്ലാത്ത തുണികള്‍ എഞ്ചിന്‍ കവറിന് മുകളില്‍ വെക്കാൻ പാടില്ല . എഴുതുന്ന സന്ദേശങ്ങളിൽ കൃത്യത വേണം വാഹനത്തിന്റെ നിറമോ രൂപമോ മാറ്റുന്ന തരത്തിലുള്ള സ്റ്റിക്കറുകള്‍ക്കും വിലക്കുണ്ട്. രാജകീയ ചിഹ്നങ്ങളും അവയുടെ സ്റ്റിക്കറുകളും ഉപയോഗിക്കരുതെന്നും അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി