അബുദാബി ∙ സന്ദർശക, ടൂറിസ്റ്റ് വീസകളിലെത്തി കാലാവധിക്ക് ശേഷവും രാജ്യത്തു തുടർന്നവരുടെ പിഴ സംഖ്യ യുഎഇ പകുതിയായി കുറച്ചു. ഇനി പ്രതിദിനം 50 ദിർഹം അടച്ചാൽ മതി. നേരത്തെ ഇത് 100 ദിർഹമായിരുന്നു. ഫെഡറൽ അതോറിറ്റി ഫോർ െഎഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യുരിറ്റിയാണ് പിഴ കുറയ്ക്കുന്ന കാര്യം അറിയിച്ചത്.അതേസമയം, റസിഡൻസി വീസക്കാർ കാലാവധി കഴിഞ്ഞ് വീസ പുതുക്കാതിരുന്നാലുള്ള പിഴ ഇരട്ടിയാക്കുകയും ചെയ്തു. നേരത്തെ പ്രതിദിനം പിഴ 25 ദിർഹം ആയിരുന്നത് ഇനി മുതൽ 50 ദിർഹം നൽകണം. പുതിയ നിരക്ക് രാജ്യത്തെ ടൈപ്പിങ് കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.