പതിനെട്ട് വർഷം പാരിസ് വിമാനത്താവളം വിടാക്കിയ “ദി ടെർമിനൽ” ജീവിത നായകൻ അന്തരിച്ചു

Vidya venu

നാട്ടിലേക്കു തിരികെ പോകാനാകാതെ പതിനെട്ട് വർഷമായി പാരിസ് വിമാനത്താവളം വീടാക്കി താമസിക്കുകയായിരുന്ന ഇറാൻ പൗരൻ മെഹ്റാൻ കരീമി നാസ്സെറി (70) അന്തരിച്ചു. ചില നിയമപ്രശ്നനങ്ങൾ കാരണം നാസ്സെറിക്ക് വിമാനത്താവളത്തിന്റെ 2എഫ് ടെർമിനൽ വീടുപോലായി.1945ൽ ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിൽ ജനിച്ച നാസ്സെറി അമ്മയെ തിരഞ്ഞ് ആദ്യം യൂറോപ്പിലേക്കാണ് പോയത്. കുറച്ചുവർഷങ്ങൾ ബെൽജിയത്തിൽ താമസിച്ചു. എന്നാൽ കൃത്യമായ രേഖകൾ ഇല്ലാത്തതിനാൽ യുകെ, നെതർലൻഡ്സ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽനിന്ന് നാസ്സെറിയെ പുറത്താക്കിയിരുന്നു. തുടർന്നാണ് ഫ്രാൻസിലേക്കു പോകുകയും വിമാനത്താവളത്തിൽ കഴിയുകയും ചെയ്തത്.
ടോം ഹാങ്ക്സ് നായകനായി 2004ൽ പുറത്തിറങ്ങിയ സ്റ്റീവൻ സ്പീൽബർഗിന്റെ “ദി ടെർമിനൽ” എന്ന ചിത്രം നാസ്സെറിയുടെ ജീവിതകഥയാണ്. 1999ൽ ഫ്രാൻസിൽ അഭയം അനുവദിച്ചെങ്കിലും 2006ൽ രോഗബാധിതനായി ആശുപത്രിയിലേക്കു മാറ്റുന്നതുവരെ വിമാനത്താവളത്തിൽ അദ്ദേഹം കഴിഞ്ഞിരുന്നത് . സിനിമയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് കുറച്ചുനാൾ ഒരു ഹോസ്റ്റലിൽ നാസ്സെറി താമസിച്ചിരുന്നു. എന്നാൽ കുറച്ച് ആഴ്ചകൾക്കുമുൻപ് ഇദ്ദേഹം തിരിച്ചെത്തുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതർ പറയുന്നു.