ഐ വൈ സി സി യൂത്ത് ഫെസ്റ്റ് 2023 കിക്ക് ഓഫ് കെ മുരളീധരൻ എം പി നിർവ്വഹിച്ചു

മനാമ: ബഹറിനിലെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ ഐ വൈ സി സി യുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും, ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ വഴി കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിനു കാരണമാകുമെന്നും, വരുന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ അധികാരത്തിലെത്തിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തങ്ങളുമായി മുന്നോട്ടു പോകണമെന്നും കെപിസിസി പ്രചാരണ സമിതി ചെയർമാൻ കൂടിയായ കെ മുരളീധരൻ എം പി. ഐ വൈ സി സി യൂത്ത് ഫെസ്റ്റ് 2023 ന്റെ പ്രചാരണ പരിപാടികൾ കിക്ക് ഓഫ് ചെയ്യ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.ഐ വൈ സി സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കെ മുരളീധരൻ എം പി യൂത്ത്‌ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്യ്തു, ജനുവരി 27 നു നടക്കുന്ന യൂത്ത് ഫെസ്റ്റ് 2023 ന്റെ ലോഗോ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ മുദ്രാവാക്യമായ “യുണൈറ്റ് ഇന്ത്യ” അന്വർത്തം ആക്കി കൊണ്ട് ഇന്ത്യയുടെ വൈവിദ്ധ്യങ്ങളെ സൂചിപ്പിക്കുന്ന വിവിധ വർണ്ണങ്ങൾ കൂട്ടിച്ചേർത്തു കൊണ്ടുള്ളതാണ്, പ്രചാരണത്തിന്റെ ഭാഗമായി ഐ വൈ സി സി യുടെ ഒൻപത് ഏരിയാ കമ്മറ്റികളെയും ബന്ധിപ്പിച്ചുകൊണ്ട് നടത്തുന്ന യൂത്ത്‌ ഫെസ്റ്റ് വിളംബര ജാഥക്കുള്ള പതാകയും ദേശീയ പ്രസിഡന്റിനു കൈമാറുകയും ചെയ്യ്തു, ഈ പതാകയാണ് സമ്മേളന നഗരിയിൽ ഉയർത്തുന്നത്. വിവിധങ്ങളായ പരിപാടികളാണ് യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതിനായി ഫിനാൻസ്, പ്രോഗ്രാം ആൻഡ് പബ്ലിസിറ്റി, മാഗസിൻ, റിസപ്ക്ഷൻ തുടങ്ങിയ കമ്മറ്റികളും ഇതിലെ കൺവീനറുമാരുടെ നേതൃത്വത്തിൽ അഞ്ചു അംഗങ്ങൾ വീതം അടങ്ങുന്ന സബ് കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്.സൽമാനിയ ഇന്ത്യൻ ഡിലൈറ്റസ് റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ ബഷിർ അമ്പലായി, ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ബ്ലെസ്സൺ മാത്യു, ഫിനാൻസ് കൺവീനർ അനസ് റഹിം, പ്രോഗ്രാം ആൻഡ് പബ്ലിസിറ്റി കൺവീനർ വിൻസു കൂത്തപ്പള്ളി, മാഗസിൻ എഡിറ്റർ ഫാസിൽ വട്ടോളി, റിസപ്ക്ഷൻ കൺവീനർ ഷബീർ മുക്കൻ തുടങ്ങിയവർ സംസാരിച്ചു.