കഞ്ചാവ് ചെടി : കുവൈറ്റിൽ യുവാവിനെ പിടികൂടി

 

 കുവൈറ്റ് : താമസ സ്ഥലത്ത് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവിനെ അധികൃതർ അറസ്റ്റ് ചെയ്തു . കുവൈറ്റ് ആന്റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിൽ ആണ്  യുവാവിനെ പിടി കൂടിയത് . കഞ്ചാവ് ചെടികള്‍ക്ക് വളരാനുള്ള വിപുലമായ സജ്ജീകരണങ്ങളോടെയായിരുന്നു താമസ സ്ഥലത്ത് യുവാവിന്റെ കഞ്ചാവ് കൃഷി ചെയ്തത് . വില്‍പന നടത്തുന്നതിനായി ആണ് കഞ്ചാവ് കൃഷി ചെയ്‍തിരുന്നതെന്ന് യുവാവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു . 100 ഗ്രാം കഞ്ചാവും 50 ഗ്രാം കഞ്ചാവ് ഓയിലും കഞ്ചാവ് ചെടിയുടെ വിത്തുകളും വിവിധ അളവിലുള്ള കഞ്ചാവ് ചെടികളും പരിശോധനയിൽ കണ്ടെടുത്തു. ഇവയുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു .