മനാമ :കാപിറ്റൽ കമ്മ്യൂണിറ്റി ചെയർമാനും , കാപിറ്റൽ ചാരിറ്റി ജനറൽ സെക്രട്ടറിയുമായ അഹ്മദ് അബ്ദുൽ വാഹിദ് അൽ ഖറാത്ത മൂന്നാമതും ബഹ്റൈൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.പതിനൊന്ന് പേരുമായി നേരിട്ടുള്ള മത്സരത്തിൽ വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.2022 നമ്പംബർ 19ന് ഭരണ കാലയളവ് പൂർത്തിയാക്കിയ ബഹ്റൈൻ പാർലമെന്റിന്റെ അടുത്ത നാല് വർഷത്തേക്കുള്ള തെരഞ്ഞെടുപ്പിലാണ് അഹ്മദ് അബ്ദുൽ വാഹിദ് അൽ ഖറാത്ത മിന്നുന്ന വിജയം കരസ്ഥമാക്കിയത്.സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ, ട്രഷറർ എസ്.എം അബ്ദുൽ വാഹിദ്, മറ്റ് കേന്ദ്രനേതാക്കൾ, SKSSF, ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രതിനിധികളും ചേർന്ന് നിയുക്ക എം പി അഹ്മദ് അബ്ദുൽ വാഹിദ് അൽ ഖറാത്തയെ സന്ദർശിച്ച് ആശംസകൾ നേർന്നു.എം.പിയായിരിക്കെ 2016 ൽ സമസ്ത ബഹ്റൈന്റെ മനാമയിലെ ഇന്നത്തെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മർഹൂം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി പരിചയപ്പെടുകയും പിന്നീട് തങ്ങളുടെ വിയോഗം വരെ ആ സ്നേഹ ബന്ധം നിലനിർത്തിയിരുന്നു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായും, ജനറൽ സെക്രട്ടറി പ്രെഫസർ ആലികുട്ടി മുസ്ലിയാരുമായും അടുത്ത ബന്ധം പുലർത്തുന്ന അഹ്മദ് അബ്ദുൽ വാഹിദ് അൽ ഖറാത്ത പട്ടികാട് ജാമിഅ നൂരിയ സമ്മേളനത്തിൽ മുഖ്യ അതിഥിയായി പങ്കെടുത്തിരുന്നു മാത്രമല്ല ദാറുൽ ഹുദ യൂണിവേഴ്സിറ്റിയും, സമസ്തയുടെ മറ്റു സ്ഥാപനങ്ങളും അദ്ദേഹം സന്ദർശിച്ചിരുന്നു.സമസ്തയുമായി അടുത്ത ബന്ധം പുലർത്തുന്ന അഹ്മദ് അബ്ദുൽ വാഹിദ് അൽ ഖറാത്തയുടെ നേതൃത്വത്തിലുള്ള കാപിറ്റൽ കമ്മ്യൂണിറ്റി സെന്ററിന്റെ കീഴിൽ ഇസ്ലാമിക്ക് മിനിസ്ട്രിയുടെ അംഗികാരത്തോടെയാണ് സമസ്ത ബഹ്റൈൻ പ്രവർത്തിച്ചു വരുന്നത്.സമസ്ത ബഹ്റൈന്റെ എല്ലാ പ്രവർത്തനങ്ങളുടേയും രക്ഷാധികാരിയാണ് അഹ്മദ് അബ്ദുൽ വാഹിദ് അൽ ഖറാത്ത , ജനപ്രിയനായ എം.പി. ഇന്ത്യക്കാരുടേയും വിശിഷ്യ കേരളക്കാരുടെ ചെറുതും വലുതുമായ എല്ലാ വിഷയങ്ങളിലും നേരിട്ട് ഇടപ്പെട്ട് പരിഹാരം കാണുന്നതിൽ ഏറെ താൽപാര്യം കാണിക്കുന്ന സത്യസന്ധത മുഖമുദ്രയാക്കിയ വ്യക്തിത്വമാണ് അഹ്മദ് അബ്ദുൽ വാഹിദ് അൽ ഖറാത്ത.