സൊഹാർ:ഒമാന്റെ ദേശീയ ദിനത്തോടനുബന്ധിച്ചു സോഹാറിൽ ഒരുമാസം നീണ്ടുനിൽക്കുന്ന ആഘോഷമായ സൊഹാർ ഫെസ്റ്റ് വെല്ലിന് തുടക്കമായി സോഹാറും പരിസരവും വർണ്ണ വിളക്കുകൾ കൊണ്ട് അലകൃതമായി ദേശീയ പതാകകൾ നാട്ടിയും ഗവർമെന്റ് ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും അലങ്കരിച്ചും സൊഹാർ മേഖലയിലെ ആഘോഷത്തിന് തുടക്കമിട്ടിരിക്കുകയാണ്.
സല്ലാൻ ബീച്ച്. വഴിയോരങ്ങൾ .പാർക്കുകൾ റൗണ്ട് അബൌട്ടുകൾ എല്ലാം ആഘോഷ ദിനങ്ങൾക്കായി വർണ്ണ പ്രഭയിൽ ഒരുങ്ങി കഴിഞ്ഞു.കൊറോണയുടെ പിടിയിൽ നിന്ന് മുക്തമായിജനങ്ങൾ ആവേശത്തോടെ പുറത്തെ പരിപാടികൾ ആസ്വദിച്ചു തുടങ്ങി അനുകൂല കാലാവസ്ഥയും ജനങ്ങളെ പുറത്ത് പോകാൻ പ്രേരിപ്പിക്കുന്നു. പാർക്കുകളിലും ബീച്ചുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
സനായ റോഡിലെ അമ്യുസ്മെന്റ് സെന്റർ പാർക്കിൽ ഒരുക്കിയ ബിഗ് സ്ക്രീനും ഗാലറിയും ജനങ്ങളിൽ തീർത്ത ആവേശം ചില്ലറല്ല ദേശീയ ദിനവും സൊഹാർ ഫെസ്റ്റ് വെല്ലുമായി ഉയർത്തിയ ഇരുപത്തി അഞ്ചു മീറ്റർ നീളവും ഒമ്പത് മീറ്റർ ഉയരവുമുള്ള കൂറ്റൻ സ്ക്രീനിലാണ് ഇന്നലത്തെ ഫിഫ വേൽഡ് കപ്പ് ഉദ്ഘാടന മത്സരം വിദേശികളും സ്വദേശികളുമായ് ആയിരകണക്കിനാളുകൾ കണ്ടാസ്വദിച്ചത്.
ഹോട്ടലുകളിൽ വലിയ സ്ക്രീൻ ഒരുക്കിയുംഓഫറുകൾ നൽകിയും കച്ചവടം പൊടിപൊടിക്കാനുള്ള പരിപാടിയിലാണ് കച്ചവടക്കാർ സ്വദേശികളുടെ നിരവധി പരിപാടികളാണ് ഫെസ്റ്റ് വെൽ സീസണിൽ നടക്കാൻ പോകുന്നത്.
സ്വദേശികൾക്കൊപ്പം ആവേശവുമായി പ്രവാസികളും കൂടെയുണ്ട് ഖത്തറിൽ പോയില്ലെങ്കിലും സോഹാറിൽ ഒരുക്കിയ ഗാലറിയിൽ നൂറ് കണക്കിന് ഫുട്ബോൾ പ്രേമികളുടെ കൂടെ കളികാണാൻ കഴിഞ്ഞതിന്റെ ചരിതാർഥ്യത്തിലാണ് ഫുട് ബോൾ കംമ്പക്കാരനും സൊഹാർ മാഹി കൂട്ടായ്മയുടെ പ്രവർത്തകനുമായ അസീസ് ഹാഷിം എന്ന ചീക്ക .ഈ അവസരം നൽകിയവരോട് നന്ദിയും പറയുന്നു.സ്വദേശികൾക്കൊപ്പം ആവേശവുമായി പ്രവാസികളും കൂടെയുണ്ട് ഖത്തറിൽ പോയില്ലെങ്കിലും സോഹാറിൽ ഒരുക്കിയ ഗാലറിയിൽ നൂറ് കണക്കിന് ഫുട്ബോൾ പ്രേമികളുടെ കൂടെ കളികാണാൻ കഴിഞ്ഞതിന്റെ ചരിതാർഥ്യത്തിലാണ് ഫുട് ബോൾ കംമ്പക്കാരനും സൊഹാർ മാഹി കൂട്ടായ്മയുടെ പ്രവർത്തകനുമായ അസീസ് ഹാഷിം എന്ന ചീക്ക .ഈ അവസരം നൽകിയവരോട് നന്ദിയും പറയുന്നു.