ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് 2021-22 മെഗാ മെഡിക്കൽ ക്യാമ്പ് പ്രോഗ്രാം സമാപിച്ചു

മനാമ :ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) 2021 സെപ്റ്റംബറിൽ ആരംഭിച്ച മെഗാ മെഡിക്കൽ ക്യാമ്പ് 2021-22 പ്രോഗ്രാമീന് സമാപനം കുറിച്ചു . ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ സ്മരണയ്ക്കായി, ICRF വിവിധ ആശുപത്രികളുമായും മെഡിക്കൽ സെന്ററുകളുമായും സഹകരിച്ച് നിരവധി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു .2022 നവംബർ 24 വ്യാഴാഴ്ച അസ്കറിന് സമീപമുള്ള അൽ നമാൽ ഗ്രൂപ്പിന്റെ ലേബർ ക്യാമ്പിൽ വെച്ചായിരുന്നു സമാപന ചടങ്ങ്. ഏകദേശം 750 തൊഴിലാളികൾ മെഡിക്കൽ ചെക്കപ്പിന് വിധേയരാകുകയും ഡോക്ടറുടെ കൺസൾട്ടേഷനിൽ പങ്കെടുക്കുകയും ചെയ്തു.ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ശ്രീ പീയൂഷ് ശ്രീവാസ്തവ ചടങ്ങിന്റെ മുഖ്യാതിഥിയായിരുന്നു. എൽ‌എം‌ആർ‌എയിലെ റിസോഴ്‌സ് ആൻഡ് സർവീസ് സെക്ടർ ഡെപ്യൂട്ടി സിഇഒ മിസ്റ്റർ അഷ്‌റഫ് ഇമാം, ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി ശ്രീ രവി ശങ്കർ ശുക്ല , ശ്രീ വർഗീസ് കുര്യൻ – വികെഎൽ ഹോൾഡിംഗ്‌സ് & അൽ നമൽ ഗ്രൂപ്പ് ചെയർമാൻ, ജീബെൻ വർഗീസ് – ഡയറക്ടർ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ / വികെഎൽ ഹോൾഡിംഗ്‌സ് & അൽ നമാൽ ഗ്രൂപ്പ്, വിശാഖ് വർഗീസ് – ഡയറക്ടർ വികെഎൽ ഹോൾഡിംഗ്സ്, ശ്രീ കെ ജി ബാബുരാജൻ – ക്യുഇഎൽ – ബികെഎൽ ഹോൾഡിംഗ് ചെയർമാൻ, ഡോ രമ്യ ബാബുരാജ്, ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ വി കെ തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ജോയിന്റ് സെക്രട്ടറിമാരായ അനീഷ് ശ്രീധരൻ, ശ്രീമതി നിഷ രംഗരാജൻ, മെഗാ മെഡിക്കൽ ക്യാമ്പ്. ജനറൽ കോർഡിനേറ്റർ മുരളീകൃഷ്ണൻ, മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ഗ്രൂപ്പ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ പ്രസാദ്, മെഗാ മെഡിക്കൽ ക്യാമ്പ് നിലവിലെ മാസത്തെ കോ-ഓർഡിനേറ്റർ ചെമ്പൻ ജലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.”മെഗാ മെഡിക്കൽ ക്യാമ്പ് വൻ വിജയമായിരുന്നു. വിവിധ മെഡിക്കൽ സൗകര്യങ്ങളിൽ ഞങ്ങൾ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു, ഈ അവസാന ദിന പരിപാടി ഉൾപ്പെടെ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 2500 ഓളം തൊഴിലാളികൾക് ഞങ്ങൾ സ്‌ക്രീൻ പരിശോധനകൾ നടത്തി, തുടർന്ന് എല്ലാവർക്കുമായി ഡോക്ടർ കൺസൾട്ടിംഗ് നടത്തുകയും നിർദ്ധനരായ തൊഴിലാളികൾക്ക് സ്പെഷ്യലിസ്റ്റ് കൺസൾട്ടൻസി നൽകുകയും ചെയ്തു,” ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ പറഞ്ഞു.പ്രോഗ്രാമിന്റെ ഭാഗമായി പ്രധാന സ്പോൺസർ അൽ നമാൽ ഗ്രൂപ്പ്/വികെഎൽ ഗ്രൂപ്പ്, വാർഷിക സ്പോൺസർ LMRA , കോ-സ്‌പോൺസർ ബികെജി ഹോൾഡിംഗ് – ക്യുഇഎൽ എന്നിവരെ ആദരിച്ചു. അൽ നമാൽ ഗ്രൂപ്പ്/വികെഎൽ ഗ്രൂപ്പ്, മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ വഴി മെഡിക്കൽ ചെക്കപ്പുകൾക്ക് സഹായം നൽകുകയും വർഷത്തിൽ പങ്കെടുത്ത എല്ലാ തൊഴിലാളികൾക്കും ഭക്ഷണ പാക്കറ്റുകൾ നൽകുകയും ചെയ്‌തിരുന്നു .കൂടാതെ എല്ലാ തൊഴിലാളികൾക്കും കോവിഡ് ബോധവൽക്കരണ പ്രചാരണ സാമഗ്രികൾ ( ഫേസ് മാസ്കുകൾ, ആൻറി ബാക്ടീരിയൽ സോപ്പുകൾ മുതലായവ) നൽകിയത് വാർഷിക സ്പോൺസർ ആയ LMRA ആയിരുന്നു. ICRF കഴിഞ്ഞ കുറേ വർഷങ്ങളായി LMRA ടീമുമായി വളരെ അടുത്ത് പ്രവർത്തിക്കുന്നു, ഈ പ്രോഗ്രാമിൽ ഞങ്ങളെ പിന്തുണയ്ക്കുന്നതിൽ LMRA യുടെ ശ്രമങ്ങളെ ഞങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ, അൽ ഹിലാൽ ഹോസ്പിറ്റൽ, കിംസ് ഹെൽത്ത്, ഷിഫ അൽ ജസീറ, ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ, ആസ്റ്റർ മെഡിക്കൽ സെന്റർ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ, അൽ അമാൽ ഹോസ്പിറ്റൽ തുടങ്ങിയ മെഗാ മെഡിക്കൽ ക്യാമ്പ് 2021-22 നെ പിന്തുണച്ച എല്ലാവരെയും ചടങ്ങിൽ ആദരിച്ചു.ഐസിആർഎഫ് അംഗങ്ങളായ ജോൺ ഫിലിപ്പ്, സുബൈർ കണ്ണൂർ, സുരേഷ് ബാബു, സുനിൽ കുമാർ, സ്പന്ദന കിഷോർ, ഫ്ലോറിൻ മത്യാസ്, മുരളി നോമുല, ക്ലിഫോർഡ് കൊറിയ, പവിത്രൻ നീലേശ്വരം, ഹേമലത സിംഗ്, ദീപ്ഷിക സരോഗി, രാജീവൻ, ശിവകുമാർ, ജവാദ് പാഷ, ഷാഹിദ് ജലാൽ, സുബാസ് ചന്ദ്രനാൻ ക്ലിഫോർഡ്, സയ്യിദ് ഹനീഫ്, ഹരി, നൗഷാദ്, സുനിൽ പാഷാര എന്നിവർ പരിപാടിയുടെ ഭാഗമായി.പ്രോഗ്രാമിന്റെ ഭാഗമായി എല്ലാ തൊഴിലാളികൾക്കും ഡിന്നർ പാക്കറ്റുകളും സമ്മാന ഹാമ്പറുകളും നൽകി.