ദുരിത ജീവിതം അവസാനിപ്പിച്ചു ജമീല ബാനു നാട്ടിലേക്കു യാത്ര തിരിച്ചു

gpdesk.bh@gmail.com

ബഹ്‌റൈൻ : മുൻപ് കുവൈറ്റിൽ ജോലി ചെയ്തിരുന്ന ആന്ധ്രാ സ്വദേശിനി ആയ ജമീല ബാനു 1992 ൽ ആണ് ബഹ്റൈനിലെത്തിയത്. ഏറെ സംഭവ ബഹുലമായ ജീവിതം ആയിരുന്നു അവരുടേത് . പിതാവ് റെയിൽവേ ജീവനക്കാരൻ ആയിരുന്നു . ആസാമിലെ ഗുഹാത്തിയിൽ വളർന്ന അവരുടെ ആദ്യ വിവാഹം പന്ത്രണ്ടാമത്തെ വയസിൽ ആയിരുന്നു . ഇതിൽ രണ്ടു പെൺകുട്ടികൾക്ക് ജന്മം നൽകി . അതിൽ ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു . പ്രവാസ ജീവിതത്തിനിടയിൽ കൊല്ലം സ്വദേശിയുമായി രണ്ടാം വിവാഹം അതിൽ ഒരു മകൻ . എന്നാൽ ആരുമായും കൂടുതൽ ബന്ധം കത്ത് സൂക്ഷിക്കാത്ത അവർക്കു കഴിഞ്ഞ കുറച്ച് നാളുകളായി കാലിന്റെ രോഗവുമായി ബന്തപെട്ടു ദുരിതത്തിലായിരിന്നു.അഞ്ചു വര്ഷം മുൻപ് വീഴ്ചയെ തുടർന്ന് കാലൊടിഞ്ഞു സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു . കോവിഡ് സമയം മുതൽ ബഹ്‌റൈൻ പ്രതിഭ ഹെല്പ് ലൈനെനിന്റെ നേതൃത്വത്തിൽ അവർക്കു സഹായം എത്തിച്ചു നൽകിയിരുന്നു . നാട്ടിലെ മകനുമായി ബന്ധപ്പെട്ടപ്പോൾ അവർ സ്വീകരിക്കുവാൻ തയ്യാറായില്ല . തുടന്ന് ബഹ്‌റിനിലെ സാമൂഹ്യ പ്രവർത്തകർ സഹോദരന്റെ മകൻ രവികൃഷ്ണയുമായി ബന്ധപെട്ടു അവരെ സ്വീകരിക്കുവാൻ അദ്ദേഹം തയ്യാറായി . ഡൽഹി വഴി പോകുന്ന വിശാഖ പട്ടണത്തേക്കുള്ള വിമാനത്തിൽ അവർ കഴിഞ്ഞ ദിവസം യാത്രയായത്.ദുരിതത്തിലായ  മുപ്പതു വർഷത്തെ പ്രവാസ ജീവിതത്തിനു വിരാമം ഇട്ടാണ് അവർ യാത്ര തിരിച്ചത് .

ബഹ്‌റൈൻ ഇന്ത്യൻ എംബസി എല്ലാ മാസവും ഇന്ത്യൻ തൊഴിലാളികളുടെ വിഷയങ്ങളിൽ നേരിട്ട് ഇടപെടുന്ന ഓപ്പൺ ഹൗസിൽ ആറുമാസം മുൻപാണ് നിസ്സഹായക അവസ്ഥയിൽ സഹായം അഭ്യർത്ഥിച്ചു ഐ സി ആർ എഫ് , പ്രതിഭ ഹെല്പ് ലൈൻ സഹായത്തോടെ ജമീല ബാനു ഓപ്പൺ ഹൗസിൽ എത്തപ്പെട്ടത് . അവരുടെ വിഷയം നേരിട്ട് മനസിലാക്കിയ ഇന്ത്യൻ അംബാസിഡർ പിയുഷ് ശ്രീവാസ്തവ അവർക്കുള്ള ഔട്ട് പാസും , ടിക്കറ്റും നൽകുവാൻ ക്രമീകരണം ചെയ്തു നൽകി .

കഴിഞ്ഞ പതിനഞ്ച് ദിവസമായി വലിയ ദുരിതകയത്തിലായ ജമീലാ ഭാനുവിന്റെ ദൈനം ദിന ജീവിതത്തിന്റെ എല്ലാ കാര്യങ്ങളിലും സമർപ്പിത ഇടപെടൽ നടത്തിയ എന്റെ സഹപ്രവർത്തകരായ
ICRF ചെയർമാൻ Dr ബാബു രാമചന്ദ്രൻ,സെക്രട്ടറി പങ്കജ് നെല്ലൂർ, മെംബർമാരായ
അനീഷ് ശ്രീധരൻ,കെ.ടി സലീം, ശിവകുമാർ,നിഷ രംഗരാജ്,പ്രതിഭ ഹെൽപ് ലൈൻ കൺവീനർ.
നൗഷാദ് പൂനൂർ.അംഗങ്ങളായ,നുബിൻ ആലപ്പുഴ,സൈനുൽ കൊയിലാണ്ടി,ബുഷ്‌റ നൗഷാദ്, സുഹൃത്ത്
സജീവൻ തേനായി,സൽമാനിയ ഹോസ്പിറ്റലിൽ രോഗികളെ പരിചയിക്കുന്ന സാമൂഹ്യ പ്രവർത്തകരായ സാബു തൃശ്ശൂർ.ഫൈസൽ പട്ടാണ്ടി,അഷ്കർ പൂഴിത്തല, ത്രേസ്യമ്മ തുടങ്ങിയവർ അവരെ സഹിയ്ക്കുവാൻ രംഗത്തെത്തിയിരുന്നു .

ഇതേപോലുള്ള വിഷയം കൈകാര്യം ചെയ്യുന്ന സാമൂഹ്യ സംഘടനകൾക്കും പ്രവർത്തകർക്കും വലിയ ഉത്തേജനമാണ് ഇന്ത്യൻ അബാസിഡർ പിയുഷ് ശ്രീവാസ്തവ എന്ന് പ്രവാസി കമ്മീഷൻ അംഗവും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ സുബൈർ കണ്ണൂർ പറഞ്ഞു .