ദുബായ് ദേശിയ ദിനം : ‘ദി ലീഡർ ” സംഗീത ആൽബം റീലീസ് ചെയ്തു

ദുബായ് : യു എ ഇ യുടെ ദേശീയ ദിനം പ്രമാണിച്ചു ഒരു കൂട്ടം പ്രവാസികൾ അണിയിച്ചൊരുക്കിയ” ദി ലീഡർ ” സംഗീത ആൽബത്തിന്റെ പ്രകാശനം നടന്നു . രാജ്യത്തിൻറെ സമസ്ത മേഖലകളിലെയും വളർച്ച നടപ്പിലാക്കിയ ഭരണാധികാരിയും അന്നം തേടി എത്തിയ പ്രവാസികൾക്ക് ജോലിയും അതോടൊപ്പം സുരക്ഷയും കരുതലും നൽകി ജനമനസുകളിൽ ഇടം പിടിച്ച ഹിസ് ഹൈനസ് ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ പ്രകീർത്തിച്ചാണ് ”ദി ലീഡർ” (The Leader) എന്ന സംഗീത ആൽബം നിർമിച്ചിരിക്കുന്നത് . സുലൈമാൻ മതിലകം എഴുതിയ വരികൾ അടങ്ങിയ ദൃശ്യാവിഷ്കാരത്തിന്റ്റെ സംവിധാനം സലാം കൊടിയത്തൂരാണ് നിർവഹിച്ചിരിക്കുന്നത് . ഗഫൂർ എം ഗയാം മ്യുസിക് നിർവ്വഹിച്ച ഈ ദൃശ്യാവിഷ്കാരത്തിൽ നിസാം കാലിക്കറ്റ് , ബഷീർ സിൽസില എന്നിവർ അഭിനയിച്ചിരിക്കുന്നു . ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്‌ത പിന്നണി ഗായകൻ അൻവർ സാദത്ത് ആണ് . യു എ ഇ നാഷണൽ ഡേ പ്രമാണിച്ചു ഡിസംബർ 2 ന് യുട്യൂബിലും ഫേസ്‌ബുക്കിലും റീലീസ് ചെയ്തിരിക്കുന്നു.

ലിങ്ക് താഴെ :

(25) ദി ലീഡര്‍│The Leader│Video Album│സുലൈമാന്‍ മതിലകം│സലാം കൊടിയത്തൂര്‍│Salam kodiyathur – YouTube