മനാമ: ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ബഹറൈനിലെത്തി. ഇതാദ്യമായാണ് ഒരു ഇസ്രയേല്‍ രാഷ്ട്രത്തലവന് ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ക്ഷണം സ്വീകരിച്ചാണ് ഹെര്‍സോഗ് ഔദ്യോഗിക സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസം ബഹ്റിനിൽ എത്തിയത് . വിമാനത്താവളത്തില്‍ ഇസ്രയേല്‍ പ്രസിഡന്റിനെയും സംഘത്തെയും ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അല്‍ സയാദി സ്വീകരിച്ചു. മുഹറഖ് ഗവര്‍ണര്‍ സല്മാന് ബിന്‍ ഹിന്ദി, ഇസ്രയേലിലെ ബഹ്റൈന്‍ അംബാസഡര്‍ ഖാലിദ് അല്‍ ജലഹ്മ, ബഹ്റൈനിലെ ഇസ്രയേല്‍ അംബാസഡര്‍ എയ്താന് നാഥ് തുടങ്ങിയവരും നിരവധി ഉന്നത ഉദ്യോഗസ്ഥരും വിമാനത്താവളത്തില്‍ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു . ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി ഐസക് ഹെര്‍സോഗ് കൂടിക്കാഴ്ചയിൽ രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ശക്തമാക്കുന്നതിനുള്ള കാര്യങ്ങളും , പ്രാദേശിക – അന്താരാഷ്ട്ര വിഷയങ്ങളും ചർച്ച ആകും .
ഇസ്രയേലുമായി സാധാരണ നയതന്ത്ര ബന്ധം സ്ഥാപിച്ചുകൊണ്ട് ബഹ്റൈനും യുഎഇയും 2020ല്‍ ‘അബ്രഹാം ഉടമ്പടി’ എന്ന പേരില്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും പരസ്പരം എംബസികള്‍ തുറക്കുകയും ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാവുകയും ചെയ്തിരുന്നു. ഇസ്രായേലി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് മനാമയില്‍ നേരത്തെ രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രായേല്‍ പ്രസിഡന്റിന്റെയും സന്ദര്‍ശനം.
2020 ൽ ബഹ്റൈനും യുഎഇയും അബ്രഹാം ഉടമ്പടി’ എന്ന പേരില്‍ കരാര്‍ ഒപ്പുവെച്ചിരുന്നു . അതിനെ തുടർന്ന് ഇരു രാജ്യങ്ങളും പരസ്പരം എംബസികള്‍ തുറക്കുകയും ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാവുകയും ചെയ്തിരുന്നു. ഇസ്രായേലി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് മനാമയില്‍ നേരത്തെ രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രായേല്‍ പ്രസിഡന്റിന്റെയും സന്ദര്‍ശനം.