ദേശിയ ദിനം : സ്വദേശി ഉൾപ്പെന്ന മേള ബഹ്‌റൈൻ ലുലുവിൽ

മനാമ : ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൻ്റെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സ്വദേശി ഉ​ൽ​പ​ന്ന​മേ​ള ആ​രം​ഭി​ച്ചു. ദാ​നാ മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ്യ​വ​സാ​യ വാ​ണി​ജ്യ​മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ അ​ദേ​ൽ ഫ​ക്രൂ മേ​ള മേളയുടെ ഉ​ദ്ഘാ​ട​നം നിർവഹിച്ചു . ബ​ഹ്റൈ​ൻ ദേ​ശീ​യ​ദി​ന​ത്തി​ൽ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്കും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​ക്കും ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യി ലു​ലു ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ. യൂ​സു​ഫ​ലി സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. എ​ക്സ്​​പോ​ർ​ട്ട് ബ​ഹ്റൈ​ൻ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ സ​ഫ ഷ​രീ​ഫ് അ​ബ്ദു​ൽ​ഖാ​ലി​ഖ് ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റ്, ബ​ഹ്‌​റൈ​ൻ ചെ​റു​കി​ട മേ​ഖ​ല, എ​ക്‌​സ്‌​പോ​ർ​ട്ട് ബ​ഹ്‌​റൈ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഉ​ൽ​പ​ന്ന​മേ​ള​യി​ൽ പ്രദർശിപ്പിച്ചിരിക്കുന്നു . പ്ര​ശ​സ്ത ബ​ഹ്‌​റൈ​നി ഷെ​ഫ് അ​ലാ​യു​ടെ കു​ക്ക​റി ഡെ​മോ​യും ഇതോടൊപ്പം ഉണ്ടാകും . ബഹ്‌റിനിലെ എല്ലാ ലുലു മാർക്കറ്റുകളിലും ദേശിയ ദിന പ്രൊമോഷൻ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.