സൗദി: സൗദി അറേബ്യയിൽ വിവിധ പ്രദേശങ്ങളില്‍ വ്യാഴാഴ്ച വരെ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മഴ തുടരും. ആലിപ്പഴ വര്‍ഷവും പൊടിക്കാറ്റും ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പ്രവചിക്കപ്പെട്ടിട്ടുള്ളതു കൊണ്ട് നിരത്തുകളിലെ ദൂരക്കാഴ്ച കുറയുമെന്നും മുന്നറിയിപ്പ് .ഞായറാഴ്ച രാത്രി മുതൽ മക്ക, ജിദ്ദ, റാബിഖ്, തായിഫ്, ജുമൂം, അൽകാമിൽ, ഖുലൈസ്, ലൈത്ത്, ഖുൻഫുദ, അർദിയ്യാത്ത്, അദും, മൈസാന്‍ എന്നിവിടങ്ങളിൽ ശക്തമായ മഴക്കു സാധ്യതയുള്ളതായും ഇവിടങ്ങളിൽ അടുത്ത വ്യാഴാഴ്ച വരെ മഴ തുടരാന്‍ സാധ്യയുള്ളതായും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് അടിപ്പാതകള്‍ അടയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ അതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് മക്ക പ്രവിശ്യ ഗവര്‍ണറേറ്റിനു കീഴിലെ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ സെന്റര്‍ യാത്രക്കാരോട് പറഞ്ഞിട്ടുണ്ട് .