ഇരുനൂറോളം സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. പട്രോളിംഗ് പരിശോധന, പ്രഥമശുശ്രൂഷ, ഒഴിവുസമയ പ്രവർത്തനങ്ങൾ, ബിപി വ്യായാമം, ക്യാമ്പ് ഗെയിംസ്, ക്യാമ്പ് ഫയർ തുടങ്ങി വിവിധ പരിപാടികളിൽ അവർ സജീവമായി പങ്കെടുത്തു. ക്യാമ്പ് ചീഫ് ആർ ചിന്നസാമിയുടെ കീഴിലുള്ള 17 അധ്യാപക സംഘമാണ് പരിശീലനം നൽകിയത്. ക്യാമ്പിന്റെ സമാപനചടങ്ങിൽ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
താഴെപ്പറയുന്ന അധ്യാപകർ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ മേൽനോട്ടം വഹിക്കുന്നു: ചിന്നസാമി ആർ (സ്കൗട്ട് മാസ്റ്റർ ഓവറോൾ ഇൻചാർജ്), വനിതാകുമാരി ബെനഡിക്ട് (കോർഡിനേറ്റർ-സ്കൗട്ട്സ് ഗൈഡ്സ്), ചിത്ര സതീഷ് (കോർഡിനേറ്റർ-കബ്സ് ആൻഡ് ബൾബുൾസ് സീനിയർ), വിജയൻ നായർ കെ, ആശാലത, ശുഭ അജി, ശ്രീധർ ശിവ എസ് (സ്കൗട്ട് മാസ്റ്റേഴ്സ്), ഉഷ സുരേഷ്, ഊർമിള ജി പൽനിത്കർ (ഗൈഡ് ക്യാപ്റ്റൻസ്), പ്രിയങ്ക, ഷീജ ജയൻ, ജയശ്രീ ചെങ്ങോത്ത് (കബ് മാസ്റ്റേഴ്സ്), ക്യുറോബിന ഫെർണാണ്ടസ് (കോർഡിനേറ്റർ-കബ്സ്), ഭാരതി അസർ (കോർഡിനേറ്റർ-ബൾബുൾസ്), അനീഷ സംഗീത്, സുജ സുരേന്ദ്രൻ, അരുൾ രാമലിംഗം (ഫ്ലോക്ക് ലീഡർമാർ). സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇ.സി അംഗം സ്പോർട്സ് രാജേഷ് നമ്പ്യാർ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തെ അഭിനന്ദിച്ചു.