ക്രിസ്തുമസ് എത്തി വീട് അലങ്കരിച്ചു പ്രവാസി ശ്രദ്ധേയമാകുന്നു.

സോഹാർ : ലോകം മുഴുവൻ കൃസ്തുമസിനെ വരവേൽക്കാൻ തയ്യാറെടുക്കുമ്പോൾ ഇവിടെ പ്രവാസ ലോകത്തും ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു വീടുകളിൽ നക്ഷത്രങ്ങൾ ഉയർത്തിയും പുൽകൂട് ഒരുക്കിയും വീടുകൾ അലങ്കരിച്ചും വിശ്വാസികൾ തയ്യാറായി കഴിഞ്ഞു.യേശു ദേവന്റെ തിരു പിറവി അറിയിച്ചുകൊണ്ട് വീടുകളിലേക്ക് കരോൾ സംഘങ്ങൾ ചെറു സംഘങ്ങളായി വരവ് തുടങ്ങി. പള്ളികളിലും അനുബന്ധ സ്ഥലങ്ങളിലും ചായം പൂശിയും കഴുകി വൃത്തിയാക്കിയും പ്രാർത്ഥനയ്ക്കായ് തയ്യാറാക്കി വൃത അനുഷ്ടാനത്തോടെ കാത്തിരിക്കയാണ്.
മാളുകളിലും കച്ചവട സ്ഥാപനങ്ങളിലും കൃസ്തുമസ് അലങ്കാരങ്ങളുടെയും ബേക്കറികളിൽ പ്ലം കേക്കിന്റെയും വൈവിധ്യങ്ങൾ വിൽപ്പനയ്ക്കായ് ഒരുക്കിയിട്ടുണ്ട്.സോഹാറിൽ വർഷങ്ങളായികൃസ്തുമസ് വേളയിൽ വീടും പുൽക്കൂടും കൃസ്തുമസ് ട്രീയും അലങ്കരിച്ചു ശ്രദ്ധ നേടുന്ന പത്തനം തിട്ട സ്വദേശി സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവ സെക്രട്ടറിയുമായ സുനിൽ ഡി ജോർജ് ഈ കൃസ്മസ്സിനും വീട് ദീപാലങ്കാരത്തിൽ മോഡികൂട്ടി ആളുകളെ ആകർഷിക്കുകയാണ്.പള്ളിയുടെ അലങ്കാര പുൽക്കൂടു നിർമാണമത്സരത്തിൽ ഒന്നാം സമ്മാനം തുടർച്ചയായി നേടുന്ന ത് സുനിലും ഭാര്യ അനുവും മക്കൾ സുവിനും സുവിത്തും ചേർന്ന് ഒരുക്കുന്ന പുൽക്കൂടുകൾക്കാണ്.മലങ്കര ഒർത്തഡോക്സ് സുറിയാനി അസോസിയേഷൻ മെമ്പറായ സുനിൽ ഡി ജോർജ് പത്തനംതിട്ട മാക്കാംകുന്നു സ്വാദേശിയാണ്.പത്തുവർഷമായി എല്ലാ കൃസ്തുമസ്സിനും സുനിലിന്റെ വീട് ദീപാലകൃതമായി നിലകൊ ള്ളുന്നുണ്ട് സുനിലും കുടുംബവും ഒരുക്കുന്ന പുൽക്കൂടും ട്രീയും കാണാൻ സോഹാറിന്റെ പരിസര പ്രദേശത്തു നിന്ന് ആളുകൾ എത്താറുണ്ട്. സോഹാറിലെ അംബാറിൽ ആണ്  സുനിലിന്റെ വീട്.