“സ്വയംവരം” അൻപതിന്റെ നിറവിൽ : സിനിമ പ്രദർശിപ്പിച്ചു

ബഹ്‌റൈൻ :ഡിസംബർ 16ന്ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന “സ്വയംവരം അൻപതിന്റെ നിറവിൽ” എന്ന പരിപാടിയുടെ ഭാഗമായി സ്വയംവരം സിനിമ പ്രദർശിപ്പിച്ചു. സിനിമയെ കുറിച്ച് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ശ്രീ ഫിറോസ് തിരുവത്ര സംസാരിച്ചു.തുടർന്ന് BKS ഫിലിം ക്ലബ്‌ ഉത്ഘാടനം മറിമായം ഫെയിം ശ്രീമതി സ്നേഹ ശ്രീകുമാറും, BKS സ്ക്കൂൾ ഓഫ് ഡ്രാമ ഉത്ഘാടനം ശ്രീ മണികണ്ഠൻ പട്ടാമ്പിയും നിർവ്വഹിച്ചു. മറിമായം ടീമിലെ അംഗങ്ങളായ ശ്രീ നിയാസ് ബക്കർ, ശ്രീ വിനോദ് കോവൂർ, ശ്രീ സലീം ഹസ്സൻ, ശ്രീ മണി ഷൊർണൂർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ബഹറിൻ കേരളീയ സമാജം പ്രസിഡന്റ്‌ ശ്രീ പി വി രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷനായ ചടങ്ങിൽ, ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരക്കൽ ആശംസയും, ശ്രീ ദിലീഷ് കുമാർ നന്ദിയും പറഞ്ഞു. ചടങ്ങിൽ BKS സ്കൂൾ ഓഫ്‌ ഡ്രാമ കൺവീനർ ശ്രീ കൃഷ്ണകുമാർ പയ്യന്നൂർ, ഫിലിം ക്ലബ്‌ കൺവീനർ ശ്രീ അരുൺ ആർ പിള്ള, ബിനോയ്‌, കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത്‌ ഫറൂഖ് തുടങ്ങിയവരും പങ്കെടുത്തു. ശ്രീ അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലെ നാല് കഥാപാത്രങ്ങളെ സംയോജിപ്പിച്ച് ശ്രീ അനീഷ് നിർമ്മലൻ എഴുതി, സംവിധാനം ചെയ്‌ത “ഒരു പെണ്ണും, മൂന്നാണും” എന്ന നാടകവും, ബഹറിൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് നടന്ന നൃത്തനൃത്ത്യങ്ങളും ചടങ്ങിന് മിഴിവേകി. ശ്രീ വിനയചന്ദ്രൻ നായർ, ശ്രീ മനോജ്‌ ഉത്തമൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു കലാപരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്.ബിജു എം സതീഷ് അവതാരകനായി.