കെഎംസിസി ന്യൂട്ടൻസ് – ലോഞ്ചിങ് പ്രോഗ്രാം നാളെ

മനാമ: കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള സ്റ്റുഡന്റ്സ് വിംഗ് കമ്മിറ്റിയുടെ പ്രവർത്തനാരംഭം ‘ ന്യൂട്ടൻസ് ‘ നാളെ വൈകീട്ട് 5.30 മുതൽ മനാമ കെഎംസിസി ഹാളിൽ വെച്ച് നടക്കും.ആധുനിക കാലഘട്ടത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും നേതൃത്വപരമായ കഴിവുകൾ വികസിപ്പിക്കുന്നതിന് വേണ്ടിയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അതാത് മേഖലകളിൽ അവസരങ്ങൾ കണ്ടെത്താൻ പിന്തുണ നൽകുന്നതുൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകി വിദ്യാർത്ഥിസമൂഹത്തെ ചേർത്ത് പിടിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കെഎംസിസി ബഹ്‌റൈൻ സ്റ്റുഡന്റ്സ് വിംഗ് കമ്മിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതെന്ന് സ്റ്റുഡന്റ്സ് വിംഗ് ചെയർമാൻ ഷാജഹാൻ പരപ്പൻ പോയിൽ, വൈസ് ചെയർമാൻ എ.പി ഫൈസൽ, കൺവീനർ ഷഹീർ കാട്ടാമ്പള്ളി എന്നിവർ അറിയിച്ചു .നാളെ നടക്കുന്ന ലോഞ്ചിങ് പ്രോഗ്രാമിൽ നൂറോളം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന അറബിക് ഡാൻസ്, മോണോ ആക്റ്റ്, മിമിക്രി, ഒപ്പന, കോൽക്കളി, കുങ്ഫു , സ്കിറ്റ് തുടങ്ങിയ വിവിധയിനം കലാ പരിപാടികൾ ഉണ്ടായിരിക്കുമെന്നും പ്രോഗ്രാമിലേക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായും പ്രോഗ്രാം കോ ഓർഡിനേറ്റർ അലി അക്ബർ കൈതമണ്ണ അറിയിച്ചു.രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ : 3338 2787 , 3641 6516