മനാമ : ബഹ്‌റൈനിലെ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) 2022-ലെ ഉപഭോക്തൃ അനുഭവ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു, പാർപ്പിട, കോർപ്പറേറ്റ് വിപണികളിലുടനീളമുള്ള മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുടെ സേവനങ്ങളിൽ ഉപഭോക്താക്കളുടെ സംതൃപ്തി ആണ് റിപ്പോർട്ടിൽവ്യക്തമാക്കുന്നത് . മൊബൈൽ, ബ്രോഡ്‌ബാൻഡ്, ഫിക്‌സഡ് ലൈൻ സേവനങ്ങൾ എന്നിവയിൽ ഉപയോക്താക്കളുടെ ധാരണകളും സംതൃപ്തിയും മനസ്സിലാക്കുക എന്ന ലക്ഷ്യമാണ് റിപ്പോർട്ടിലൂടെ ടിആർഎ വ്യക്തമാക്കിയിരിക്കുന്നത് .ഏകദേശം 2,330 ഉപഭോക്താക്കൾക്കിടയിലാണ് സർവേ നടത്തിയത്, സേവനങ്ങൾ, ഉപഭോക്തൃ പിന്തുണ, ചാർജിംഗ് പ്രവർത്തനം, ഉപഭോക്തൃ അറിവ് എന്നിങ്ങനെ നാല് പ്രധാന ഘടകങ്ങളിൽ ഉള്ള അഭിപ്രായമാണ് റിപ്പോർട്ടിലൂടെ പുറത്തു വന്നിട്ടുള്ളതു . “നമ്മൾ ഓരോരുത്തരും ഉപയോഗിക്കുന്ന ടെലികോം സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള TRA യുടെ പ്രവർത്തനത്തിന് അനുസൃതമാണ് ഉപഭോക്തൃ അനുഭവ റിപ്പോർട്ട് എന്നും ടെലികോം സേവനങ്ങളെക്കുറിച്ച് അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കാൻ ഇത് ഉപഭോക്താക്കളെ സഹായിക്കുമെന്നും , ഉപഭോക്താക്കൾക്ക് പ്രാധാന്യമുള്ള മേഖലകളിൽ അവരുടെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുവാൻ ഓപ്പറേറ്റർമാരെ ഇത്തരം റിപ്പോർട്ട് സഹായിക്കുന്നുവെന്നും ടിആർഎ ജനറൽ ഡയറക്ടർ ഫിലിപ്പ് മാർനിക്ക് പറഞ്ഞു.