ദുബൈയില്‍ മദ്യത്തിന്റെ 30 ശതമാനം നികുതി നിർത്തലാക്കി

ദുബൈ: മദ്യത്തിന് മേല്‍ ചുമത്തിയിരുന്ന 30 ശതമാനം മുനിസിപ്പാലിറ്റി നികുതി നിർത്തലാക്കി . ഇതോടൊപ്പം വ്യക്തികള്‍ക്ക് മദ്യം ഉപയോഗിക്കാനായി അനുവദിച്ചിരുന്ന ലൈസന്‍സിന്റെ ഫീസും ഒഴിവാക്കിയാതായി അധികൃതർ. ഇനി മുതൽ സ്ഥിര താമസക്കാര്‍ക്ക് എമിറേറ്റ്സ് ഐ.ഡി ഉപയോഗിച്ചും സന്ദര്‍ശകര്‍ക്ക് അവരുടെ പാസ്‍പോര്‍ട്ടോ ഉപയോഗിച്ചും സൗജന്യമായി ലൈസന്‍സിന് അപേക്ഷിക്കാനാവും.തീരുമാനം പുതുവര്ഷത്തിനോടനുബന്ധിച്ചു നിലവിൽ വന്നു .

. ടൂറിസം മേഖലയുടെ വളര്‍ച്ച കൂടുതല്‍ വര്‍ദ്ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് മദ്യത്തിന്റെ നികുതി എടുത്തുകളഞ്ഞതും ലൈസന്‍സ് ഫീ ഒഴിവാക്കിയതുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അബുദാബിയില്‍ വില്‍ക്കുന്ന മദ്യത്തിന്റെ ഗുണനിലവാര മാനദണ്ഡങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കള്‍ച്ചര്‍ ആന്റ് ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് പുറത്തു വിട്ടിരുന്നു . ഇതനുസരിച്ച് മദ്യത്തില്‍ കുറച്ച ആല്‍ക്കഹോള്‍ സാന്നിദ്ധ്യം 0.5 ശതമാനമാണ്. വൈനില്‍ വിനാഗിരിയുടെ രുചിയോ ഗന്ധമോ പാടില്ല. ബിയറില്‍ കാരമില്‍ ഒഴികെ കൃത്രിമ മധുരങ്ങളോ ഫ്ലേവറുകളോ നിറങ്ങളോ ചേര്‍ക്കാന്‍ പാടില്ല. മദ്യത്തിന്റെ നിര്‍മാണവും പാക്കിങും വൃത്തിയുള്ള സാഹചര്യങ്ങളിലായിരിക്കണമെന്നും ഓരോ ബോട്ടിലിലും അടങ്ങിയിരിക്കുന്ന സാധനങ്ങളുടെ വിശദാംശങ്ങളും നിര്‍മിച്ച സ്ഥലത്തിന്റെയും സ്ഥാപനത്തിന്റെയും വിവരങ്ങളും കേടുകൂടാതെ ഇരിക്കുന്ന കാലയളവും എത്ര ശതമാനം ആര്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട് എന്നത് സംബന്ധിച്ച വിശദാംശങ്ങളും കുപ്പിയിൽ ഉള്ള സ്റ്റിക്കറിൽ പ്രിന്റ്റ് ചെയ്തിരിക്കണമെന്നും നിയമം ഉണ്ട് .