മസ്കറ്റ് ഫെസ്റ്റിവൽ ജ​നു​വ​രി 19 മു​ത​ൽ

മസ്കറ്റ് : ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ നി​റം​പ​ക​ർ​​ന്നെ​ത്തു​ന്ന മ​സ്ക​ത്ത് ഫെ​സ്റ്റി​വ​​ലി​നെ വ​ര​വേ​ൽ​ക്കാ​ൻ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മൊ​രു​ങ്ങി. ജ​നു​വ​രി 19 മു​ത​ൽ ഫെ​ബ്രു​വ​രി 4 ​യാ​ണ്​ പ​രി​പാ​ടി​ക​ൾ. മൂന്നുവർഷത്തെ ഇടവേളക്കു ശേഷം ആണ് ഫെസ്റ്റിവൽ വീണ്ടും ആരംഭിക്കുന്നത്, അ​മീ​റാ​ത്ത്, ന​സീം ഗാ​ർ​ഡ​ൻ, ഒ​മാ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ഫെ​സ്റ്റി​വ​ൽ ന​ട​ന്ന​ത്. 2020ൽ ​മു​ൻ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സ​ഈ​ദി​ന്‍റെ നി​ര്യാ​ണം മൂ​ലം ഫെ​സ്റ്റി​വ​ൽ നി​ർ​ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു. 2021ലും 2022​ലും കോ​വി​ഡ് കാരണമായി. കോവിഡ്ൻറെ ഇ​ട​വേ​ള​ക്കു​ശേ​ഷം വീ​ണ്ടും ഫെ​സ്റ്റി​വ​ൽ ന​ട​ക്കു​ന്ന​ത് സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഏ​റെ ആ​വേ​ശം ന​ൽ​കു​ന്നുണ്ട്. ഫെ​സ്റ്റി​വ​ൽ ആ​രം​ഭി​ക്കു​ന്ന​തോ​ടെ നാ​ടും ന​ഗ​ര​വും ഉ​ത്സ​വ​സീ​സ​ണി​ലേ​ക്ക് നീങ്ങും, ഇത് വ്യാ​പാ​ര മേ​ഖ​ല​ക്ക് ഉണർവേകും. കാലാവസ്ഥ തണുപ്പായതോടെ യൂറോപ്പിൽ നിന്നുള്ള സഞ്ചാരികളും ഫെസ്റ്റിവൽ നഗരി സന്ദർശിക്കുമെന്നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി പ്രതീക്ഷിക്കുന്നത്. ഒമാനിലെ തന്നെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നായ ഖരീഫ് ഫെസ്റ്റിവലിന് ഇത്തവണ ഒമാനിൽ നിന്നുള്ള സന്ദർശകനായിരുന്നു ഏറെയും.