സൗദി അറേബ്യ :പ്രൊബേഷൻ കാലാവധിയിൽ തൊഴിലുടമയ്ക്ക് എക്സിറ്റ് വിസ നൽകാം

സൗദി:സൗദി അറേബ്യയിലെത്തുന്ന വിദേശ തൊഴിലാളികളെ ആദ്യ മൂന്നുമാസത്തെ പ്രൊബേഷൻ കാലത്ത് തൊഴിലുടമക്ക് ഓൺലൈനായി എക്സിറ്റ് വിസ നേടി സ്വദേശത്തേക്ക് മടക്കി അയക്കാമെന്ന് സൗദി പാസ്പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റ് അധികൃതർ അറിയിച്ചു . സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്കാണ് ഇത് ബാധകം . ഇനി മുതൽ പ്രൊബേഷൻ കാലത്ത് തൊഴിലാളിയെ തിരിച്ചയക്കാന്‍ ജവാസത്ത് ഡയറക്ടറേറ്റിനെ നേരിട്ട് സമീപിക്കേണ്ടതില്ല. അബ്ഷിർ ബിസിനസ് പ്ലാറ്റ്ഫോം വഴി സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും തങ്ങളുടെ തൊഴിലാളികൾക്ക് എളുപ്പത്തിൽ ഫൈനൽ എക്സിറ്റ് നൽകാൻ സാധിക്കും. ഈ സേവനം സൗജന്യമാണ്. പ്രൊബേഷൻ കാലത്ത് വിദേശ തൊഴിലാളികൾക്ക് ഓൺലൈൻ വഴി നൽകുന്ന ഫൈനൽ എക്സിറ്റ് പിന്നീട് റദ്ദാക്കാനോ ഇഖാമ ഇഷ്യു ചെയ്യാനോ സാധിക്കില്ലെന്നും ജവാസത്ത് ഡയറക്ടറേറ്റ് അധികൃതർ വ്യക്തമാക്കി.