ഐഒസി ബഹ്‌റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ ഭാരത് ജോഡോ ജനകീയയാത്രയിൽ പങ്കാളിയായി .

മനാമ : ഐഒസി ബഹ്‌റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ജനകീയയാത്രയിൽ പങ്കാളിയായി .രാഹുൽ ഗാന്ധിയുടെ നടത്തത്തിനിടയിൽ കിട്ടിയ അസുലഭ മുഹൂർത്തത്തിൽ ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള സൗഹൃദ ബന്ധത്തെക്കുറിച്ച് ഇരുവരും ആശയവിനിമയം നടത്തി.ഇന്ത്യൻ ചരിത്രത്തിൽ വിസ്മയമായ മഹത്തരമായ നാഴികക്കല്ല് യാത്രയ്‌ക്ക് ഐഒസി ബഹ്‌റൈൻ നേതൃത്വടീമിന്റെയും അംഗങ്ങളുടെയും ആശംസകളും ഇന്ത്യൻ സംസ്‌കാരം, വ്യാപാരം, വിനോദസഞ്ചാരം, സ്‌പോർട്‌സ്, ഇന്ത്യ-ബഹ്‌റൈൻ ബന്ധങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയെക്കുറിച്ചുള്ള വിശകലനവും എൻആർഐയെക്കുറിച്ചുള്ള വിവിധ ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക യുണ്ടായി .നടത്തത്തിനിടയിൽ, ബഹ്‌റൈൻ രാജ്യത്ത് പ്രത്യേകിച്ച് കായിക സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന പ്രവർത്തനങ്ങളിൽ ശ്രീ രാഹുൽ ഗാന്ധി ശ്രീ മുഹമ്മദ് മൻസൂറിനെ വളരെയധികം പ്രശംസിച്ചു .തനിക്ക് ബഹ്‌റൈനിൽ ഭരണാധികാരികൾ നൽകിയ ഊഷ്മളമായ ആതിഥ്യത്തെക്കുറിച്ച് അദ്ദേഹം ഏറെ വാചാലനായി ബഹ്റൈൻ സന്ദർശനത്തിനിടയിൽ രാഹുൽഗാന്ധി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ശൈഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെയും രാജകുമാരൻ ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയെയും സന്ദർശിച്ചത് സൗഹൃദപരവും, സമൂഹത്തിന് പിന്തുണ നൽകുന്നതുമായിരുന്നെന്ന് രാഹുൽ ഗാന്ധി എടുത്തു പറഞ്ഞു .ബഹ്‌റൈനിലെ എല്ലാ ഇന്ത്യക്കാർക്കും ആശംസകൾ നേരുകയും അവസരം ലഭിക്കുമ്പോഴെല്ലാം അദ്ദേഹം തീർച്ചയായും ബഹ്‌റൈൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിവരവും ഇരുവരും പങ്കു വെച്ചു .