ഇന്ത്യൻ സ്കൂൾ തമിഴ് ദിനം ആഘോഷിച്ചു

മനാമ:ഇന്ത്യൻ സ്കൂൾ കാമ്പസിൽ തമിഴ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.തമിഴ് പണ്ഡിതൻ പഴ കറുപ്പയ്യ, മുഹമ്മദ് ഹുസൈൻ മാലിം,സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗം പ്രേമലത എൻ എസ്,പ്രിൻസിപ്പൽ വി ആർ പളനിസ്വാമി,സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി,വൈസ്  പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ,വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇ.സി അംഗം പ്രേമലത എൻ.എസ് പ്രാചീനസാഹിത്യത്തിന്റെ ഗണ്യമായ ഒരു ഭാഗം ഉൾക്കൊള്ളുന്ന തമിഴ് ഭാഷയുടെ സൗന്ദര്യത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. ദേശീയഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. വകുപ്പ് മേധാവി ട്രെവിസ് മിഷേൽ,ഹെഡ് ടീച്ചർ ആക്ടിവിറ്റീസ് ശ്രീകല ആർ, തമിഴ് അധ്യാപിക രാജേശ്വരി മണികണ്ഠൻ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. ഇസ്സത്ത് ജഹാൻ  സ്വാഗതം പറഞ്ഞു.വിദ്യാർത്ഥികൾ ഇൻവോക്കേഷൻ ഡാൻസ്, ഗ്രൂപ്പ് സോംഗ്, ഇൻസ്ട്രുമെന്റൽ ഫ്ലൂട്ട്, ഗ്രൂപ്പ് ഡാൻസ് എന്നിവ അവതരിപ്പിച്ചു. പരിപാടിയുടെ അവസാനം വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനിച്ചു. ചിത്രരചനാ മത്സരം,കൈയെഴുത്ത് മത്സരം,തിരുക്കുറൽ പാരായണം,   ഭാരതിയാർ കവിതകൾ പാരായണം,ഭാരതിദാസൻ കവിതകൾ പാരായണം,തമിഴ് പ്രഭാഷണം,കവിതാരചന മത്സരം എന്നിവയിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ലോഗേഷ് രവിചന്ദ്രൻ നന്ദി പറഞ്ഞു.
വിവിധ മത്സരങ്ങളിലെ വിജയികൾ:
കലാമത്സരം: ഒന്നാംസ്ഥാനം മൻഹ ജഹാൻ ,രണ്ടാംസ്ഥാനം ലക്ഷ്യ രാമകൃഷ്ണൻ മൂന്നാംസ്ഥാനം  ഫർഹീൻ സറാ മുഹമ്മദ് മുബാറക് .കൈയെഴുത്ത് മത്സരം:ഒന്നാംസ്ഥാനം എലീന പ്രസന്ന, രണ്ടാംസ്ഥാനം  അഗതബാലകി ബി മൂന്നാംസ്ഥാനം രാഹുൽ അരുൺ.തിരുക്കുറൽ പാരായണം:ഒന്നാംസ്ഥാനം പരമേഷ് സുരേഷ് പൂമാല,രണ്ടാംസ്ഥാനം  ലക്ഷിത സമ്പത്ത് തമിഴ്സെൽവി  , ശ്രുതിലയ അരവിന്ദ് .ഭാരതിയാർ കവിതകൾ പാരായണം:ഒന്നാംസ്ഥാനം ദീപക് തനു ദേവ് രണ്ടാംസ്ഥാനം ജിംഹാൻസ് ജ്ഞാന ജെഗൻ സെൽവ ശുഭ,മൂന്നാംസ്ഥാനം പ്രത്യക്ഷ പൊൻ റോജ അജിത്കുമാർ , കൃതിക വിഘ്നേശ്വരൻ.ഭാരതിദാസൻ കവിതകൾ:ഒന്നാംസ്ഥാനം രാജീവൻ രാജ്കുമാർ , രണ്ടാംസ്ഥാനം ജീവിത ദുരൈതവമണി, മൂന്നാംസ്ഥാനം വികാസ് ശക്തിവേൽ.തമിഴ് പ്രഭാഷണം: ഒന്നാംസ്ഥാനം മഹാശ്രീ കിട്ടു ,രണ്ടാംസ്ഥാനം ധർഷിണി മുത്തുകുമാർ,  മൂന്നാംസ്ഥാനം അതിശയ സുരേഷ് .കവിതാ രചന :ഒന്നാംസ്ഥാനം അതിഫ ഇനായ അബ്ദുൾ കാദർ  , രണ്ടാംസ്ഥാനം  ബാലാജി രാജൻ ,നോഫിയ ജോൺസ്   മൂന്നാംസ്ഥാനം ഉത്ര നാച്ചമ്മാ, ശ്രീറാം.