ഐ വൈ സി സി യൂത്ത്‌ ഫെസ്റ്റ്.

ബഹ്‌റൈൻ : ഐ വൈ സി സി എട്ടാമത് യൂത്ത് ഫെസ്റ്റ് ഇന്ത്യൻ ക്ലബിൽ വിജയകരമായി സംഘടിപ്പിച്ചു. കെ എസ് യു മുൻ സംസ്ഥാന പ്രസിഡന്റും എൻ എസ് യു ദേശീയ ജനറൽ സെക്രട്ടറിയുമായ കെ എം അഭിജിത്ത് മുഖ്യ അതിഥി ആയിരുന്നു. ബഹ്‌റൈനിലെ കലാപ്രതിഭകൾ അണിയിച്ചൊരുക്കിയ വൈവിദ്ധ്യമാർന്ന കലാപരിപാടികളോടെ അരങ്ങേറിയ യൂത്ത് ഫെസ്റ്റിൽ ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസൻ ഈദ് ബുക്കമ്മാസ് ഉദ്ഘാടനം ചെയ്തു. യൂത്ത്‌ ഫെസ്റ്റിനു മുന്നോടിയായി ഐ വൈ സി സി യുടെ 9 ഏരിയകളിലൂടെ നടത്തിയ പതാക പ്രയാൺ തലസ്ഥാന നഗരിയായ മനമായിൽ നിന്നും ബഹ്‌റൈൻ ബൈക്ക് റൈഡേഴ്‌സ് സമ്മേളന നഗരിയിൽ ബൈക്ക് റാലി ആയി എത്തിച്ചു. തുടർന്ന് പ്രസിഡന്റ് ജിതിൻ പരിയാരം ഏറ്റുവാങ്ങിയ പതാക സമ്മേളന നഗരിയിൽ ഉയർത്തി,തുടർന്ന് നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തികൊണ്ട് ഇന്ത്യയിൽ കോൺഗ്രസ്സ് തിരിച്ചു വരേണ്ടത്തിന്റെ ആവശ്യകതയെ കുറിച്ചു കെ എം അഭിജിത് സംസാരിച്ചു. ജനങ്ങളെ വർഗീയമായി വേർതിരിച്ചു സാധാരണക്കാരെ ദുരിതത്തിൽ ആക്കി വൻകിടക്കാർക്ക് കൂടുതൽ സമ്പത്ത് ഉണ്ടാക്കുവാനുള്ള ഭരണമാണ് മോഡി സർക്കാർ നടത്തുന്നത്, അതിനു കുടപിടിക്കുന്ന ഭരണമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്നത് എന്നും അഭിജിത് പറഞ്ഞു. ഐ വൈ സി സിയുടെ ചിട്ടയാർന്ന പ്രവർത്തനം മാതൃകപരമാണെന്നും അദ്ദേഹം അഭിപ്രായപെട്ടു. ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസൻ ഈദ് ബുക്കമ്മാസ് ഇന്ത്യൻ സമൂഹം ബഹ്‌റൈൻ രാജ്യത്തിന് നൽകുന്ന സംഭാവനകൾക്ക് ഉദ്ഘാടന പ്രസംഗത്തിൽ നന്ദി പറഞ്ഞു. യൂത്ത്‌ ഫെസ്റ്റിന്റെ പ്രചാരണ ഭാഗമായി നടത്തിയ വടം വലി മത്സരത്തിൽ വിജയികളായവർക്കുള്ള ട്രോഫികളും പ്രൈസ് മണി ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. വിജയികൾക്ക് ഉള്ള ട്രോഫി ഹസൻ ഈദ് ബുക്കമ്മാസ് എംപി കൈമാറി. ക്യാഷ് അവാർഡ് ഐ ഓ സി പ്രസിഡന്റ് മുഹമ്മദ്‌ മൻസൂർ നൽകി,

ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി ബെൻസി ഗനിയുഡ് സ്വാഗതം ആശംസിച്ചു. യൂത്ത്‌ ഫെസ്റ്റ് ഭാഗമായി പ്രസിദ്ധീകരിച്ച മാഗസിൻ, കമ്മറ്റി കൺവീനർ ഫാസിൽ വട്ടോളി കെ എം അഭിജിത്തിനു കൈമാറി പ്രകാശനം ചെയ്തു. ഐ ഓ സി ബഹ്‌റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ, ഷുഹൈബ് പ്രവാസി മിത്ര അവാർഡ് ജേതാവ് മനോജ്‌ വടകര എന്നിവർ ആശംസകൾ നേർന്നു, ട്രഷറർ വിനോദ് ആറ്റിങ്ങൽ, മാഗസിൻ കമ്മറ്റി കൺവീനർ ഫാസിൽ വട്ടോളി എന്നിവർ സംസാരിച്ചു. ഹസൻ ഈദ് ബുക്കമ്മാസ് എം പിയെ യൂത്ത്‌ ഫെസ്റ്റ് ഫിനാൻസ് കൺവീനർ അനസ് റഹീമും, അഭിജിത്തിനെ യൂത്ത് ഫെസ്റ്റ് റിസപ്‌ഷൻ കമ്മറ്റി കൺവീനർ ഷബീർ മുക്കനും മൊമെന്റൊയും ഷാളും നൽകി ആദരിച്ചു. മനോജ്‌ വടകരയെ പ്രോഗ്രാം & പബ്ലിസിറ്റി കമ്മറ്റി കൺവീനർ വിൻസു കൂത്തപ്പള്ളിയും ഷാൾ അണിയിച്ചു ആദരിച്ചു. ഐ വൈ സി സിയുടെ നാൾ വഴികൾ എന്ന വിഷയത്തിൽ സമർപ്പിച്ച ഡോക്യുമെന്ററിക്ക് അനീഷ് എബ്രഹാം അവതരണം നടത്തി.യൂത്ത്‌ ഫെസ്റ്റ് ജനറൽ കൺവീനർ ബ്ലസ്സൻ മാത്യു നന്ദി പ്രകാശിപ്പിച്ചു.