ബഹ്‌റൈനിൽ സോഷ്യൽ മീഡിയ വഴി പണം തട്ടൽ : പ്രവാസി സ്ത്രീ ഉൾപ്പെടെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു

ബഹ്‌റൈൻ : തടി ഫർണിച്ചറുകൾ വിൽക്കുന്നതിനായി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പൗരന്മാരെയും താമസക്കാരെയും വഞ്ചിച്ചതിന് 39-ഉം 41-ഉം വയസ്സുള്ള ഏഷ്യക്കാരനെയും ഒരു സ്ത്രീയെയും ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അവർ ഇരകളെ കബളിപ്പിച്ച് ഏകദേശം 23,000 BD കൈക്കലാക്കിയിരുന്നു  അതിനെ തുടർന്ന് ലഭിച്ച പരാതിയുടെ അന്വേഷണത്തിൽ ആണ് പ്രതികളെ പിടികൂടിയത് . ഫർണിച്ചറുകൾ നിർമ്മിച്ചു നൽകാം എന്ന് വിശ്വസിപ്പിച്ചു ഇരകളിൽ നിന്ന് അവർ പണം വാങ്ങുകയും അവരുടെ കോളുകൾ അവഗണിക്കുകയും ചെയ്തു. സംശയാസ്പദമായ രണ്ട് പേർക്കും ബിസിനസ് പ്രവർത്തനങ്ങൾ നടത്താൻ വാണിജ്യ സ്ഥാപനങ്ങൾ നിലവിൽ ഇല്ല . കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു