തുർക്കി – സിറിയ ഭൂകമ്പം, ഒഐസിസി ആദ്യഘട്ട സഹായം കൈമാറി.

മനാമ :തുർക്കിയിലും, സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ എല്ലാം നഷ്ടപെട്ട ആളുകളെ സഹായിക്കാൻ ബഹ്‌റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ശേഖരിച്ച പുതിയ വസ്ത്രങ്ങൾ, ബ്ലാങ്കറ്റുകൾ, ബെഡുകൾ, തണുപ്പിനെ ചെറുക്കുന്ന മറ്റ് വസ്ത്രങ്ങൾ, കൊച്ചുകുട്ടികൾക്ക് ആവശ്യമായ വസ്ത്രങ്ങൾ എന്നിവ ഒഐസിസി അംഗങ്ങളിൽ നിന്നും മറ്റ് ആളുകളിൽ നിന്നും,ഹമാദ് ടൌൺ സൂക്ക്, ഗുദൈബിയ എന്നീ സ്ഥലങ്ങളിലെ കച്ചവട സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച സാധനങ്ങൾ ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം ദേശീയ വൈസ് പ്രസിഡന്റ്‌ ലത്തീഫ് ആയംചേരി, കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ഫിറോസ് നങ്ങാരത്ത് എന്നിവർ തുർക്കി എംബസിയിൽ വച്ച് എംബസി അധകൃതർക്ക് കൈമാറി.സാധനങ്ങൾ ശേഖരിക്കുന്നതിനും, മറ്റ് ക്രമീകരണങ്ങൾ നടത്തുന്നതിനും ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ദുബായ് ഇൻകാസ് പ്രസിഡന്റ്‌ നദീർ കാപ്പാട്, ഒഐസിസി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ,വൈസ് പ്രസിഡന്റ്‌മാരായ ലത്തീഫ് ആയംചേരി,രവി കണ്ണൂർ,സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, ഒഐസിസി നേതാക്കളായ ഫിറോസ് നങ്ങാരത്ത്, നസിo തൊടിയൂർ, ഷിബു എബ്രഹാം, അഡ്വ. ഷാജി സാമൂവൽ, സജി എരുമേലി, ബ്രയിറ്റ് രാജൻ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, ജാലിസ് കുന്നത്ത്കാട്ടിൽ, തുളസിദാസ്, നൗഷാദ് കുരുടി വീട്, അബുബക്കർ വെളിയംകോട് എന്നിവർ നേതൃത്വം നൽകി.