പുരസ്ക്കാര നിറവില്‍ അശാന്തം ഷോട്ട് ഫിലിം ദമാമില്‍ പ്രദര്‍ശിപ്പിച്ചു.

ദമാം : ദമാമിലെ കലാ സാമൂഹിക സംസ്ക്കാരിക പ്രേമികളുടെ ക്ഷണിക്കപ്പെട്ട സദസ്സില്‍ പ്രവാസികളുടെ കലാ സ്യഷ്ടിയായ അശാന്തം ഷോട്ട് ഫിലിം പ്രദര്‍ശിപ്പിച്ചു. സംസ്ഥാന സര്‍ക്കാറിന്‍റെ മികച്ച കലാ സംവിധാനത്തിനുള്ള അവാര്‍ഡിനര്‍ഹമായിട്ടുള്ള അശാന്തം  പ്രമുഖ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ:ടെസി റോണിയുടെ കഥക്ക് പ്രിയനന്ദനാണ്‌ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. റോണി ജോണ്‍ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ കലാസംവിധാനം സനൂപ് ഇയ്യാലും അശ്വഘോഷാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ദമാം സംസ്ക്കാരിക വേദിയുടെ ബാനറില്‍ റോസ് ഗാര്‍ഡനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മലിക് മക്ബൂല്‍ മോഡറേറ്ററായിരുന്നു. ജാതിവിവേചനത്തിനെതിരെയുള്ള തുറന്ന പോരാട്ടമാണ് അശാന്തം ശാന്തമായി പറയുന്നത്. ഇക്കാലമത്രയും മനസ്സിനേറ്റ മുറിവുങ്ങുകളിൽ നീറികൊണ്ടിരിക്കുന്ന സത്യങ്ങളുടെ തുറന്നുപറച്ചിലാണ് അശാന്തം ഷോട്ട് ഫിലിം. ഫാസിസ്റ്റു ഭരണത്തിൽ ചവിട്ടിയരക്കപ്പെടുന്നവരും ആത്മഹത്യ കൊണ്ടു ശാന്തികണ്ടെത്തുന്നവരുമായവരുടെ ആത്മരോദനവും അശാന്തം പറഞ്ഞുവെക്കുന്നു. അയ്യങ്കാളിയും നങ്ങേലിയും തുടങ്ങി രോഹിത് വെമുലയും, മധുവും ചിത്രത്തിലൂടെ കടന്നുപോകുന്നവരാണ്. നാം ഓടേണ്ടത് വെടിയുണ്ടയേക്കാളും മനു വചനങ്ങളെക്കാളും വേഗതയിലാണെന്നും   മരിച്ചുപോയവന്‍റെ ആത്മാവിനു പോലും സ്വസ്ഥത ലഭിക്കാത്ത കാലഘട്ടം വന്നിരിക്കുന്നുവെന്ന് അശാന്തം ഓര്‍മ്മപ്പെടുത്തുന്നു. അംബേദ്ക്കറുടെ ഇന്ത്യൻ ഭരണഘടനപോലും രണ്ടായി വ്യാഖാനിക്കേണ്ടി വരുന്നതിന്‍റെ അമർഷം കൂടി അശാന്തത്തില്‍ പ്രതിഫലിക്കുന്നുണ്ട്. അഷ്റഫ് ആളത്ത് ചിത്രത്തെ കുറിച്ച് പരിചയപ്പെടുത്തി. അശാന്തത്തിന്‍റെ പിന്നണി പ്രവര്‍ത്തകരായ ഡോ:ടെസി റോണി, റോണി ജോണ്‍ എന്നിവര്‍ ചിത്രത്തെ കുറിച്ച് സദസ്സുമായി സംവദിച്ചു.  ചലചിത്ര നിര്‍മ്മാതാവ് ജോളി ലോനപ്പന്‍, കെ.എം ബഷീര്‍, മുഹമ്മദ് കുട്ടി കോഡൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഖാദര്‍ ചെങ്കള, മാമു മാസ്റ്റര്‍, ബിജു കല്ലുമല, ആലികുട്ടി ഒളവട്ടൂര്‍, പ്രദീപ് കൊട്ടിയം, ജമാല്‍ വില്യാപ്പള്ളി, മുസ്തഫ തലശ്ശേരി, സോഫിയ ഷാജഹാന്‍, നജ്മുനീസ്സ വെങ്കിട്ട, ആല്‍വിന്‍ ജോസഫ്, സുനില്‍ മുഹമ്മദ്, സലീം സംഗമം, സിറാജ് ആലപ്പി, ഡോ: അജി വര്‍ഗ്ഗീസ്, നൌശാദ് തഴവ, അബ്ദുല്‍ മജീദ് കൊടുവള്ളി, ഡോ: സിന്ധു ബിനു, ഷനീബ് അബൂബക്കര്‍, ഷബീര്‍ ചാത്തമംഗലം എന്നിവര്‍ സംബന്ധിച്ചു. സുബൈര്‍ ഉദിനൂര്‍ സ്വാഗതവും പി.ടി അലവി നന്ദിയും പറഞ്ഞു. ഡോ: ടെസി റോണിയെ കുറിച്ചുള്ള ഡോക്യുമെന്‍ററിയും പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു. കല്ല്യാണി ബിനു പ്രാര്‍ഥന ഗാനം ആലപിച്ചു.