മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക മേ​ള​യി​ലേ​ക്ക്​ അ​ക്ഷ​ര​പ്രേ​മി​ക​ളു​ടെ ഒ​ഴു​ക്ക്​

ഒ​മാ​ൻ : ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര പു​സ്​​ത​ക​മേ​ള​യു​ടെ ആ​ദ്യ​ വാരം കഴിഞ്ഞിട്ടും മേളയിൽ ദിനം പ്രതി എത്തിച്ചേരുന്നത് ആ​യി​ര​ക്ക​ണ​ക്കി​നു വിദ്യാർത്ഥികളാണ് . പു​തു​ത​ല​മു​റ എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ള​ടൊ​പ്പം പ​ഴ​യ എ​ഴു​ത്തു​കാ​രു​​ടെ ര​ച​ന​ക​ളും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​റ്റ​ഴി​ഞ്ഞ​താ​യി സ്റ്റാ​ളു​ട​മ​ക​ൾ പ​റ​ഞ്ഞു.അ​റ​ബി, ഇം​ഗ്ലീ​ഷ്​ പു​സ്ത​ക​ങ്ങ​ൾ തേ​ടി​യാ​യി​രു​ന്നു കൂ​ടു​ത​ൽ വിദ്യാർത്ഥികളും എ​ത്തി​യ​ത്. മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, സം​വാ​ദ​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ എ​ന്നി​വ​യി​ലെ​ല്ലാം കാ​ണി​ക​ളു​ടെ വ​ൻ പ​ങ്കാ​ളി​ത്ത​മാ​ണു​ള്ള​ത്. പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ല്‍ രാ​വി​ലെ സ്ത്രീ​ക​ള്‍ക്കും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും മാ​ത്ര​മാ​യി​ പ്ര​വേ​ശ​നം നിജപ്പെടുത്തിയിട്ടുണ്ട് .ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ല്‍ രാ​ത്രി പ​ത്തു​വ​രെ പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യും സ​ന്ദ​ര്‍ശ​ന സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 32 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 826 പ്ര​സാ​ധ​ക​രാ​ണ്​ മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്