വ്യോമ ഗതാഗതം : ആഗോള സഹകരണം ലക്ഷ്യമിട്ട് എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ (A.C.I)

By: Boby Theveril - gpdesk.bh@gmail.com

ബഹ്‌റൈൻ : വ്യോമഗതാഗതവുമായി ബന്ധപ്പെട്ട് ആ​ഗോ​ള​സ​ഹ​ക​ര​ണം ലക്ഷ്യമിട്ടു കൂടുതൽ യോഗങ്ങൾ വരും ദിവസങ്ങളിൽ ബഹ്‌റിനിൽ നടക്കുമെന്ന് എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ (എ.​സി.​ഐ). അധികൃതർ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി . ലോകം കണ്ട ഏറ്റവും വലിയ മഹാമാരി ആയ കോ​വി​ഡി​നു​ശേ​ഷം വ്യോ​മ​ഗ​താ​ഗ​തം മുഴുവനായും സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ക​യാ​ണെ​ന്നു 2023 ഓ​ടെ ഏ​ക​ദേ​ശം പൂ​ർ​വ​സ്ഥി​തി​യി​ലാ​കു​മെ​ന്നാ​ണ് വിലയിരുത്തൽ എന്നും എ.​സി.​ഐ വേ​ൾ​ഡ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ലൂ​യി​സ് ഫി​ലി​പ്പ് ഡ ​ഒ​ലി​വേ​റി​യ പ​റ​ഞ്ഞു.മേ​ഖ​ല​യു​ടെ ഉന്നത രീതിയിൽ ഉള്ള ന​വീ​ക​ര​ണം, സാ​​ങ്കേ​തി​ക സ​ഹ​ക​ര​ണം ഇ​വ സം​ബ​ന്ധി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ബ​ഹ്റൈ​നി​ൽ ന​ട​ക്കും. ഇതോടൊപ്പം വ്യോ​മ​ഗ​താ​ഗ​തം നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ, മേ​ഖ​ല​യു​ടെ ഭാ​വി വി​ക​സ​നം എ​ന്നി​വ സം​ബ​ന്ധി​ച്ചും ചർച്ചകൾ നടക്കും .

ആഗോളതലത്തിൽ ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലാ​ണ് വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. 2041 ഓ​ടെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ആ​ഗോ​ള​ത​ല​ത്തി​ൽ 19.3 ബില്യണിൽ എത്തുമെന്നാണ് പ്രതീക്ഷ . 2022 ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വാണ് രേഖപ്പെടുത്തിയിരിക്കുന്നത് , പ്രത്യേകിച്ച് മി​ഡി​ലീ​സ്റ്റി​ൽ 2022ൽ ​മ​റ്റു പ്ര​ദേ​ശ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​യതായും കണക്കുകൾ സൂചിപ്പിക്കുന്നു . ബ​ഹ്റൈ​ൻ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ് മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി സാ​​​​​ങ്കേ​തി​ക സ​ഹ​ക​ര​ണ​വും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കാ​ൻ എ.​സി.​​ഐ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെന്നും ലൂ​യി​സ് ഫി​ലി​പ്പ് ഡ ​ഒ​ലി​വേ​റി​യ പറഞ്ഞു . ലോകം നേരിടുന്ന പ്രതിസന്ധികളിൽ ഒന്നായ കാ​ർ​ബ​ൺ മ​ലി​നീ​ക​ര​ണം വ​ൻ​തോ​തി​ൽ കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം പറഞ്ഞു .
വിമാനതാവളത്തിൽ നടന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ എ.​സി.​ഐ (A.C.I)വേ​ൾ​ഡ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ലൂ​യി​സ് ഫി​ലി​പ്പ് ഡ ​ഒ​ലി​വേ​റി​യ , എ.​സി.​​ഐ വേ​ൾ​ഡ് ഗ​വേ​ണി​ങ് ബോ​ർ​ഡ് ചെ​യ​ർ​മാ​നും ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട് സി.​ഇ.​ഒ​യു​മാ​യ ശൈ​ഖ് അ​യ്മ​ൻ ബി​ൻ അ​ഹ്മ​ദ് അ​ൽ ഹൊ​സാ​നി, ബ​ഹ്റൈ​ൻ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി (B.A.C ) സി.​ഇ.​ഒ​യും ഐ.​സി.​​ഐ വേ​ൾ​ഡ് ഗ​വേ​ണി​ങ് ബോ​ർ​ഡ് അം​ഗ​വു​മാ​യ മു​ഹ​മ്മ​ദ് യൂ​സു​ഫ് അ​ൽ​ബി​ൻ ജ​ലാ, എ.​സി.​​ഐ ഏ​ഷ്യ പ​സ​ഫി​ക് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ്റ്റെ​ഫാ​നോ ബ​റോ​ൺ​സി എ​ന്നി​വ​രും പ​​​​ങ്കെ​ടു​ത്തു.