ശക്തമായ പാസ്പോര്ട്ട് : യു എ ഇ

ദുബൈ : ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ സ്ഥാനത്തേക്ക് ഇടം നേടി യുഎഇ പാസ്‌പോര്‍ട്ട്. ടാക്‌സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടൻസിയായ നൊമാഡ് ക്യാപിറ്റലിസ്റ്റിന്റെ പട്ടികയിൽ 110.50 പോയിന്റ് നേടിയാണ് യുഎഇ ഒന്നാമതെത്തിയത്. വിദേശികൾക്ക് ഇരട്ട പൗരത്വത്തിന് അപേക്ഷിക്കാൻ അനുവദിക്കുന്ന തരത്തിലുള്ള നിയമ സംവിധാങ്ങൾ ആണ് യുഎഇയെ ഒന്നാമതെത്തിചിരിക്കുന്നത് . യുഎഇ പാസ്‌പോർട്ട് നൽകുന്ന യാത്രാ സ്വാതന്ത്ര്യവും രാജ്യത്തിന്റെ ബിസിനസ് സൗഹൃദ അന്തരീക്ഷവുമാണ് യുഎഇയ്ക്ക് കൂടുതൽ മുന്നിലേക്ക് വരുവാൻ പ്രാപ്തമായിരിക്കുന്നതു. വിസ രഹിത യാത്ര, അന്താരാഷ്ട്ര നികുതി നിയമങ്ങൾ, വ്യക്തിസ്വാതന്ത്ര്യം എന്നിങ്ങനെയുള്ള വിവിധ മാനദ്ണ്ഡങ്ങൾ പരി​ഗണിച്ചാണ് നോമാഡ് ക്യാപ്പിറ്റലിസ്റ്റ് ലോകത്തെ ശക്തമായ പാസ്പോർട്ട് കണ്ടെത്തുന്നത്. 108 പോയിന്റുമായി നാല് രാജ്യങ്ങളാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ലക്സംബർ​ഗ്, സ്വിറ്റ്സർലന്റ്, അയർലണ്ട്, പോർച്ചു​ഗൽ എന്നിവയാണ് രണ്ടാം സ്ഥാനത്തുള്ളത്.കഴിഞ്ഞ വർഷം ലിസ്റ്റിലെ 35ആം സ്ഥാനത്തായിരുന്നു യുഎഇ.