ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ – മലപ്പുറം പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ നാലാം സീസൺ മാർച്ച് 9,10 തിയ്യതികളിൽ

ദമ്മാം : ക്രിക്കറ്റ്നെയും ചാരിറ്റിയെയും സാമാന്വയിപ്പിച്ചു കൊണ്ട് മലപ്പുറം ക്രിക്കറ്റ്‌ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലപ്പുറം പ്രീമിയർ ലീഗ്:എം പി എൽ സീസൺ 4 ഉം സൗദിഅറേബ്യയിൽ ആദ്യമായി 4 രാജ്യങ്ങൾ പരസ്പരം മാറ്റുരക്കുന്ന ഏഷ്യാ കപ്പ് സീസൺ 1 മത്സരങ്ങലളും മാർച്ച് 9,10 തിയ്യതികളിൽ അൽഖോബാർ ഇ ആർ സി എ സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.ദമാമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ഷഫീഖ് കട്ടുപ്പാറ, മറ്റു ഭാരവാഹികളായ ശിഹാബ് വെട്ടത്തൂർ, സാബിത്ത് ചിറക്കൽ , യൂനുസ് വളാഞ്ചേരി , റാഷിദ് വളാഞ്ചേരി എന്നിവർ വാർത്താസ മ്മേളനത്തിൽ പങ്കെടുത്തു.
ദമ്മാം റോയൽ മലബാർ റസ്റ്റോറന്റിൽ വെച്ച് നടന്ന ജേർസി & ട്രോഫി പ്രകാശനം സൗദി കേരള സമാജം പ്രസിഡന്റ് ആൽബിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. മലപ്പുറം കൂട്ടായ്മയുടെ പ്രസിഡണ്ട് ഷഫീഖ് കട്ടുപ്പാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൗദി കിഴക്കൻ പ്രാവിശ്യയിലെ കായിക മേഖലകളിലെ പ്രമുഖർ സംബന്ധിച്ചു.
കഴിഞ്ഞ മൂന്ന് സീസണുകളെ വൻ വിജയത്തിൽ എത്തിച്ച പോലെ തന്നെ നാലാം സീസണും അതി ഗംഭീരമായി നടത്താൻ നമ്മുക്ക് കഴിയുമെന്ന് ടൂർണ്ണമൻറ് ചെയര്മാന് ശിഹാബ് വെട്ടത്തൂർ പ്രസ്താവിച്ചു. നാലാം സീസണിലെക്ക് തെരഞ്ഞടുക്കപ്പട്ട MPL ഭാരവാഹികൾക്കുള്ള ഒഫീഷ്യൽ ജെഴ്സി ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് മുജീബ് കളത്തിൽ പ്രകാശനം ചെയ്തു. ഏഷ്യാ കപ്പ് ടീമുകൾക്കുള്ള ജേഴ്സി ദ ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ വൈ. പ്രസിഡന്റ് മൻസൂർ മങ്കട പ്രകാശനം ചെയ്തു. എം. പി. എൽ.ക്ലബ്ബ് ഓണർമാരും ടീം സ്പോൺസർമാരും, മറ്റു ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്ത ചടങ്ങിന് എം പി എൽ സെക്രട്ടറി സാബിത് ചിറക്കൽ സ്വാഗതവും , ടൂണമെന്റ് ഡയറക്ടർ യൂനുസ് വളാഞ്ചേരി നന്ദിയും പറഞ്ഞു.
സീസൺ ഫോറിൽ പങ്കെടുക്കുന്ന ടീമുകൾ അൽജസിറ പൊന്നാനി , അവഞ്ചേഴ്‌സ് പെരിന്തൽമണ്ണ , റോമ കാസ്റ്റിൽ കൊണ്ടോട്ടി , നോൺ ടോക്സിക് മലപ്പുറം ,ശാസ് ക്ലബ് വെട്ടത്തൂർ , ഗ്ലോബ് വിൻ തീരൂർകാട് ,എന്നീ ടീമുകൾ മാറ്റുരക്കും. ടീം ഇന്ത്യ , പാക്കിസ്ഥാൻ , ശ്രീലങ്ക , സൗദി അറേബ്യ ടീമുകൾ ഏഷ്യ കപ്പിനായി പരസ്പരം ഏറ്റുമുട്ടും.
GRABI ALJUBAIL ആണ് ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർമാർ, അബ്രജ് സേഫ്റ്റി , പ്രൊട്ടെക് , ഹാനി എം അൽഷമ്മാരി , അൽ റിവാദ് ,അൽ ജസീറ ട്രെഡിങ്ങ് & കോൺട്രാക്റ്റിംഗ്‌ , സ്റ്റീൽ ഫോഴ്സ് , ക്വിമത് മെഡിക്കൽ സെന്റർ അൽഖോബാർ ,ഡെൽറ്റ , റഈദ് സുൽത്താൻ , സിൽക്ക് റൂട്ട് , അൽ കതാനി , എലൈറ്റ് സ്റ്റാർ , അൽ ഇമാർ , യു ജി എസ് ,ഫ്യൂച്ചർ പ്രൊ ഫാക്ടറി ,എൻ എച് യെസ് , ഹോട്ടൽ മർഹബ , ഫ്ലൈസെഡ് ടൂർസ് & ട്രാവെൽസ് , അബ്രജ് അൽ ഹാഫർ , ബാവാരിജ് അൽഖൈര് , അസ്സാസ് ടൂർസ് എന്നീ സ്ഥാപനങ്ങൾ ടൂർണമെന്റുമായി സഹകരിക്കും