ഖത്തറിൽ മാസ്ക് ധരിക്കുന്നതു ആശുപത്രികളിൽ മാത്രം

ഖത്തർ : കോവിഡിന്റെ ഭാഗമായി ഖത്തറിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി ഇതനുസരിച്ചു ആ​ശു​പ​ത്രി​ക​ളി​ൽ പ്രവേശിക്കുമ്പോൾ മാത്രം മാ​സ്ക് ധ​രി​ച്ചാൽ മതി. കോവിഡിനെ തുടർന്ന്ഏർപ്പെടുത്തിയിരുന്ന മറ്റ് മു​ഴു​വ​ൻ നിയന്ത്രണങ്ങളും എടുത്തുകളയുവാൻ മ​ന്ത്രി​സ​ഭാ തീ​രു​മാ​നിച്ചു .2022 ഒ​ക്ടോ​ബ​ർ 26 നാണ് മന്ത്രിസഭ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇത് പുനഃപരിശോധന ചെയ്തതിന് ശേഷമാണ് നിയന്ത്രണങ്ങൾ പൂർണമായും ഒ​ഴി​വാ​ക്കാ​ൻ പുതിയ മന്ത്രിസഭ തീ​രു​മാ​നി​ച്ച​ത്. എന്നാൽ ഉപഭോക്താക്കളുമായി ഇടപെടുന്ന ജീവനക്കാർ മാ​സ്ക് അണിയണമെന്ന നി​ർ​ദേ​ശം നേ​ര​​ത്തേ തന്നെ നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. ഇ​ത് ഉൾപ്പെടെയുള്ള നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഇപ്പോൾ പൂ​ർ​ണ​മാ​യും ഒഴിവാക്കിയത് .ഖത്തറിൽ നടന്ന ലോകകപ്പിന് മു​ന്നോ​ടി​യാ​യി രാ​ജ്യ​ത്തെ കോവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ പ്രഖ്യാപിച്ചിരുന്നു.