യുഎയിൽ വിസ സംബന്ധിച്ച പിഴകൾ അറിയുവാൻ വെബ്സൈറ്റ്

അബുദാബി : ദുബായിൽ വീസ സംബന്ധിച്ച പിഴകൾ അന്വേഷിക്കാൻ വെബ്സൈറ്റ് ഏർപ്പെടുത്തി . ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ വെബ്സൈറ്റിലുടെയാണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. https://gdrfad.gov.ae/en/fines-inquiry-service എന്ന വെബ്സൈറ്റിലൂടെ പിഴകൾ സംബന്ധിച്ച കാര്യങ്ങൾ അവസരം ഒരുക്കിയിരിക്കുന്നത് . ഇതനുസരിച്ചു യൂ എ ഇ യിൽ ഉള്ള താമസക്കാർക്കും സന്ദർശകർക്കും അവരുടെ രേഖകളിൽ പിഴവുകൾ വന്നിട്ടുണ്ടോ എന്ന് വേഗത്തിൽ സ്വയം പരിശോധിച്ച് ഉറപ്പുവരുത്താം . വിസ സംബന്ധിച്ചു രേഖകൾ (എമിറേറ്റ്സ് ഐഡി നമ്പർ , പാസ്പോർട്ട് നമ്പർ ,വീസ ഫയൽ നമ്പർ, യുഐഡി നമ്പർ, ഇവയിൽ ഏതെങ്കിലും ഒന്ന് വെബ്സൈറ്റിലെ ‘ഫൈൻ എൻക്വയറി’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്തു രേഖപെടുത്താം അതോടൊപ്പം ജനന തീയതിയും രേഖപ്പെടുത്തണം . ഇതിലൂടെ നിലവിലെ ഇവിടെ പിഴകൾ അറിയാൻ സാധിക്കും. വീസ കാലാവധി കഴിഞ്ഞ സന്ദർശക വിസക്കാർക്കും താമസ വിസക്കാർക്കും ഒരു ദിവസം അമ്പതു യൂ എ ഇ ദിർഹം ആണ് പിഴയായി ഈടാക്കുന്നത് .