ഖത്തർ : അഞ്ചാമത് ആഗോള സുരക്ഷാ ഫോറത്തിന് ഖത്തറിൽ തുടക്കം കുറിച്ചു . ‘സംഘർഷം,സഹകരണം,പ്രതിസന്ധി: ആഗോള ക്രമം പുനഃക്രമീകരിക്കുക എന്ന തലക്കെട്ടോട് കൂടി തുടക്കം കുറിച്ച അഞ്ചാമത് ലോക സുരക്ഷാ ഫോറത്തിന്റെ ഉത്ഘാടനം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ ഥാനി നിർവഹിച്ചു . വിവിധ രാജ്യങ്ങളുടെ മേധാവികൾ, സർക്കാർ പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ, സുരക്ഷാ വിദഗ്ധർ, സൈനിക-നീതിന്യായ മേഖലകളിൽ നിന്നുള്ള പ്രമുഖർ എന്നിവർ ഫോറത്തിൽ പങ്കെടുക്കും. ആധുനിക കാലയളവിലെ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നത് സംബന്ധിച്ച ചർച്ചകളും പ്രതിവിധികളും ഫോറത്തിൽ ചർച്ച ചെയ്യും . സംഘർഷങ്ങൾ,യുദ്ധം, സൈബർ കുറ്റകൃത്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും വിദഗ്ധരും സംവദിക്കും. എന്നാൽ അടിസ്ഥാന ആവശ്യങ്ങളായ ഊർജം, മരുന്ന്, വെള്ളം, എന്നിവ രാഷ്ട്രീയവത്ക്കരിക്കുമ്പോൾ ദുർബലമായ രാജ്യങ്ങൾ യുദ്ധക്കെടുതി പോലെയുള്ള ദുരന്തമാണ് നേരിടുന്നത്. ഈ ദുരന്തം മധ്യപൂർവ മേഖലകളിലെ പല രാജ്യങ്ങൾ ഇന്നും അനുഭവിക്കുന്നുണ്ട്. ഇതിന് ദീർഘകാലാടിസ്ഥാനത്തിൽ പരിഹാരം കാണണമെന്നും പ്രധാനമന്ത്രി ഉൽഘാടന വേളയിൽ പറഞ്ഞു