ആർജേസ്​ നൃത്ത പഠന കേന്ദ്രം ഉദ്​ഘാടനം ചെയ്തു

മസ്കത്ത്​: ക്ലാസിക്കൽ നൃത്ത പഠനത്തിനായി ആർജേസ്​ ഇൻസ്റ്റിറ്റ്യൂഷൻ റുവിയിൽ ബാങ്ക് സുഹാർ ബിൽഡിങ്ങിൽ ​പ്രവർത്തനം തുടങ്ങി.​നർത്തകനും കൊറിയോഗ്രാഫറുമായ നാട്യശ്രീ ആർ.എൽ.വി രതീഷ് ജെയിംസ്​ ഉദ്​ഘാടനം ചെയ്തു. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരിക്കും ഇവിടെ നൃത്ത പരിശീലനം നൽകുക.നടിയും നർത്തകിയുമായ ശോഭനയുടെ ശിക്ഷണത്തിൽ നിരവധി വിദേശ രാജ്യങ്ങളിൽ നൃത്തമവതരിപ്പിച്ച രതീഷ് ജെയിംസ്, ഭരതനാട്യത്തിൽ ബിരുദ, എം.എ റാങ്ക് ജേതാവ്​ കൂടിയാണ്​. കേരളത്തിൽ അഞ്ച്​ നൃത്ത വിദ്യാലയങ്ങളുടെ ഡയറക്ടറും ഗുരുനാഥനുമാണ് അദ്ദേഹം. കുട്ടികൾക്കും മുതിർന്നവർക്കും വീട്ടമ്മമാർക്കും, പുരുഷന്മാർക്കും പ്രത്യേകം ക്ലാസുകളുുണ്ടായിരിക്കു​മന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. ഭാരതത്തിലെ പ്രമുഖ ക്ഷേത്രങ്ങളിൽ നൃത്തം അവതരിപ്പിക്കാനും ചാനലുകളിലും റിയാലിറ്റി ഷോ കളിലും പങ്കെടുക്കാനുള്ള നിരവധി അവസരങ്ങൾ പുതു തലമുറക്ക്​ ഒരുക്കി കൊടുക്കുകയാണ്​ സ്ഥാപനത്തിന്‍റെ ലക്ഷ്യം. ക്ലാസിക്കൽ നൃത്ത രൂപങ്ങളുടെ ശാസ്ത്രീയത ഒട്ടും ചോർന്നു പോകാതെ ചിട്ടയോടും അടിസ്ഥാന പരവുമായി മാത്രമായിരിക്കും ക്ലാസ്സുകളെന്ന്​ സ്​ഥാപന ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 94693945, 94788290 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.