സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവാഹകരാകുക : പ്രൊഫ കാദർ മൊയ്‌ദീൻ

gpdesk.bh@gmail.com

മനാമ: കെഎംസിസി കേരള ജനതയുടെ മാത്രമല്ല ലോകത്തിന് മുമ്പിൽ തന്നെ സമത്വമില്ലാത്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘടനയാണെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ്‌ പ്രൊഫസർ ഖാദർ മൊയ്‌ദീൻ പറഞ്ഞു.സേവന സന്നദ്ധരായ മനസ്സുകൾക്ക് ശാന്തിയും സമാധാനവും, അഭിവൃദ്ധിയും ഉണ്ടാക്കാൻ സാധിക്കുമെന്ന് ഖാദർ മൊയ്‌ദീൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ കാല നേതാക്കന്മാർ കാണിച്ചു തന്ന വഴിയിലൂടെ പ്രവർത്തനങ്ങൾ നടത്തുകയും എല്ലാവർക്കും ഉദാത്ത മാതൃകയുമായി മുന്നോട്ട് പോകുന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ലോകത്തു തന്നെ എല്ലാ ഭാഗത്തും വ്യാപിച്ചുകിടക്കുന്ന പ്രവാസി സംഘടനയാണ് കെഎംസിസി എന്ന് ദേശീയ അധ്യക്ഷൻ അഭിപ്രായപ്പെട്ടു.കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന അഹ്‌ലൻ റമദാൻ പ്രഭാഷണവും സി എച് മുഹമ്മദ്‌ കോയ സ്മാരക വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലും പ്രത്യേകിച്ച് ബീഹാറിലെ കിഷൻ ഗഞ്ചിലും വിദ്യാഭ്യാസ നവോഥാന പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഡോക്ടർ സുബൈർ ഹുദവിയാണ് അവർഡിന്നർഹനായത്.പ്രൊഫ. കാദർ മൊയ്‌ദീൻ ഡോക്ടർ ഹുദവിക്ക് അവാർഡ് സമ്മാനിച്ചു.കേരളത്തിൽ ഇന്ന് കാണുന്ന രൂപത്തിൽ വിദ്യാഭ്യാസപരമായി സമൂഹത്തെ ഉന്നതിയിലെത്തിക്കാൻ മഹാനായ സി എച്ചിന്റെ നേതൃത്വത്തിൽ നടന്നത് എക്കാലത്തും തിരുത്തികുറിക്കാനാകാത്ത വിധമുള്ള പ്രവർത്തനങ്ങളായിരുന്നു. അതിനുള്ള ഗുണ ഫലങ്ങളാണ് ഇന്ന് നമ്മുടെ സമൂഹം അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് സുബൈർ ഹുദവി സമർത്ഥിച്ചു. ഉത്തരേന്ത്യയിലും വർഷങ്ങൾക്ക് ശേഷം ഇതിന്റെ ഗുണങ്ങൾ നിങ്ങൾക്ക് ദർശിക്കാൻ സാധിക്കുമെന്ന് തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി അദ്ദേഹം പ്രഖ്യാപിച്ചു.ജില്ലാ പ്രസിഡന്റ്‌ ഫൈസൽ കോട്ടപ്പള്ളി അദ്യക്ഷനായിരുന്നു.കെഎംസിസി പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ ആശംസ നേർന്നു.കെഎംസിസി ബഹ്‌റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്കീം ക്യാമ്പയിൻ വളരെ നല്ല രൂപത്തിൽ കോർഡിനേറ്റ് ചെയ്ത് കൂടുതൽ പ്രവർത്തകരെ ചേർക്കാനും പുതുക്കാനും നേതൃത്വം നൽകിയ ജില്ലാ കൺവീനർ ഇസ്ഹാഖ് വില്ല്യാപ്പള്ളിക്കും ക്യാമ്പയിനിൽ ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത മണ്ഡലങ്ങളിൽ ഒന്നാം സമ്മാനർഹരായ കുറ്റിയാടി, രണ്ടാം സമ്മാനർഹരായ വടകര മണ്ഡലങ്ങൾക്കും, ക്യാമ്പയിൻ വ്യക്തിഗത്മായി ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത ലത്തീഫ് വരിക്കോളിക്കും പ്രൊഫ ഖാദർ മൊയ്‌ദീൻ മൊമെന്റോ നൽകി. സംസ്ഥാന ഭാരവാഹികളായ അസ്സൈനാർ കളത്തിങ്കൽ, കെ പി മുസ്തഫ, ശംസുദ്ധീൻ വെള്ളിക്കുളങ്ങര, എ പി ഫൈസൽ, ഒ കെ കാസിം, ഗഫൂർ കൈപ്പമംഗലം, ശരീഫ് വില്ല്യപ്പള്ളി, അസ്‌ലം വടകര, റഫീഖ് തോട്ടക്കര, കെ കെ സി മുനീർ, ഷാഫി പറക്കട്ട, സലിം തളങ്കര,നിസാർ ഉസ്മാൻ, എം എ റഹ്മാൻ, എന്നിവരും, മുഹമ്മദ്‌ മാലിം, സമസ്ത സെക്രട്ടറി കുഞ്ഞമ്മദ് ഹാജി, എന്നിവർ സന്നിഹിതരായിരുന്നു.ജില്ലാ പ്രസിഡന്റ്‌ ഫൈസൽ കോട്ടപ്പള്ളി പ്രൊഫ. കാദർ മൊയ്‌ദീനെ മൊമെന്റോ നൽകി സ്വീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ ഫൈസൽ കണ്ടിതാഴ ഷാൾ അണിയിച്ചു.40 വർഷത്തെ സ്തുത്യർഹമായ സേവനങ്ങളെ മുൻനിർത്തി ജില്ലാ വൈസ് പ്രസിഡന്റ്‌ ഹമീദ് അയനിക്കാടിനെ ആദരിച്ചു. ജില്ലാ ട്രഷറർ സുഹൈൽ മേലടി പ്രാർത്ഥന നടത്തി. ജില്ലാ ഭാരവാഹികളായ നാസ്സർ ഹാജി, അഷ്‌റഫ്‌ നരിക്കോടൻ,അഷ്‌റഫ്‌ തോടന്നൂർ, സാഹിർ ബാലുശ്ശേരി, മുനീർ ഒഞ്ചിയം, എന്നിവർ നിയന്ത്രിച്ചു.ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ്‌ അഴിയൂർ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ഇസ്ഹാഖ് വില്ല്യപ്പള്ളി നന്ദിയും പറഞ്ഞു.