ബഹ്റൈൻ : ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ബഹ്റൈൻ പ്രതിഭ മുൻ കേന്ദ്ര ജോയിന്റ് സെക്രട്ടറിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ബിനു മരണമടഞ്ഞു . പ്രതിഭ കേന്ദ്ര ജോയന്റ് സെക്രട്ടറി, പ്രതിഭ സൽമാബാദ് യൂണിറ്റ് സെക്രട്ടറി, സൽമാബാദ് മേഖല കമ്മിറ്റി അംഗം, രക്ഷാധികാരി സമിതി ജോയന്റ് സെക്രെട്ടറി , സാഹിത്യ വിഭാഗം കൺവീനർ, പ്രസംഗ വേദി കൺവീനർ, സ്പോർട്ട്സ് വേദി കൺവീനർ എന്നിങ്ങനെ വിവിധ സബ് കമിറ്റികളുടെ ചുമതലകൾ അദ്ദേഹം വഹിച്ചിരുന്നു . ഭാര്യ സുജ ബിനു, സ്നേഹ ബിനു (എട്ടാം ക്ലാസ് വിദ്യാർത്ഥിനി) സുബിൻ ബിനു (ബിരുദ വിദ്യാർത്ഥി ) എന്നിവർ മക്കളാണ്.പരേതന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ ബഹ്റൈൻ പ്രതിഭ പ്രവർത്തകർ ഒന്നടങ്കം പങ്ക് ചേരുന്നതായി പ്രതിഭ ഭാരവാഹികൾ അറിയിച്ചു.
പ്രതിഭ മുൻ കേന്ദ്ര ജോയിന്റ് സെക്രട്ടറിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ബിനു നാട്ടിൽ അന്തരിച്ചു.
gpdesk.bh@gmail.com