മനാമ : ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിന്റെ ഓർമയിൽ ശനിയാഴ്ച വൈകുന്നേരം നടന്ന ഹോശാന പെരുന്നാളിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും, കുരുത്തോല പ്രദക്ഷിണവും,വിശുദ്ധ കുർബ്ബാനയും നടന്നു. ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസണും, റവ. ഫാ. റെജി ചവർപനാലും നേതൃത്വം നൽകി.ഞായർ, തിങ്കൾ, ചൊവ്വ (2,3,4 തീയതികളിൽ) ദിവസങ്ങളിൽ വൈകുന്നേരം 6:30 തിന് സന്ധ്യാ പ്രാർത്ഥനയും തുടർന്ന് വചന പ്രാഘോഷണവും നടക്കും,റവ. ഫാ. റെജി ചവർപനാൽ വചന പ്രാഘോഷണത്തിന് നേതൃത്വം നൽകുന്നു.ഏപ്രിൽ 5 ബുധനാഴ്ച്ച വൈകുന്നേരം 6:30 മുതൽ പെസഹ ശുശ്രൂഷയും, ഏപ്രിൽ 7 ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ദു:ഖ വെള്ളി ശുശ്രൂഷകൾ ബഹറിൻ കേരള സമാജം ഹാളിലും, ഏപ്രിൽ 8 ന് ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ ഉയിർപ്പിന്റെ ശുശ്രൂഷകൾ പള്ളിയിലും നടത്തപ്പെടുന്നതാണെന്ന് മാനേജിങ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.